പഞ്ചാബിലെ മൂന്ന് ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി

By Web TeamFirst Published Jul 31, 2020, 5:52 PM IST
Highlights

പഞ്ചാബിലെ മൂന്ന് ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. അമൃത് സര്‍, ബട്ടാല , തന്‍തരണ്‍ എന്നിവിടങ്ങളിലാണ് സംഭവം നടന്നത്

ചണ്ഡീഗഡ്: പഞ്ചാബിലെ മൂന്ന് ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. അമൃത് സര്‍, ബട്ടാല , തന്‍തരണ്‍ എന്നിവിടങ്ങളിലാണ് സംഭവം നടന്നത്. ബുധനാഴ്ച രാത്രിയാണ് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് ബല്‍വീര്‍ കൗറെന്ന സ്ത്രീ അറസ്റ്റിലായി. വിഷമദ്യ ദുരന്തത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിലേക്ക് നയിച്ച  സാഹചര്യമടക്കം സമഗ്ര അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. ജലന്ധറിലെ ഡിവിഷണൽ കമ്മീഷണറും പഞ്ചാബിലെ ജോയിന്റ് എക്സൈസ് ആൻഡ് ടാക്സേഷൻ കമ്മീഷണറും ബന്ധപ്പെട്ട ജില്ലകളിലെ പോലീസ് സൂപ്രണ്ടും സംയുക്തമായാണ് അന്വേഷണം.

ജൂൺ 29 ന് രാത്രി അമൃത്സറിലെ മുച്ചൽ, തൻഗ്ര എന്നിവിടങ്ങളിൽ നിന്നാണ് ആദ്യത്തെ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് പൊലീസ് ഡിജിപി ദിങ്കർ ഗുപ്ത പറഞ്ഞു. പിന്നാലെ പലയിടങ്ങളിലായി മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ഇന്ന് അഞ്ച് പേർ മരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതീകാത്മക ചിത്രം

click me!