
ദില്ലി: അനധികൃത തോക്ക് പിറന്നാൾ കേക്ക് മുറിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച 21-കാരൻ അറസ്റ്റിൽ. നെബ് സരായ് പ്രദേശത്ത് നിന്ന് അനികേത് എന്ന അനീഷിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഗം വിഹാർ സ്വദേശിയാണ് ഇയാൾ. പശ്ചാത്തലത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ മെഴുകുതിരി ഊദി പിസ്റ്റൾകൊണ്ട് കേക്ക് മുറിക്കുന്ന വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഒരു യുവാവ് പിസ്റ്റൾ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത് ശ്രദ്ധയിൽപ്പെട്ടുവെന്നും പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ദില്ലി പൊലീസ് ട്വീറ്റ് ചെയ്തു. ഇയാളിൽ നിന്ന് പിസ്റ്റളും രണ്ട് ലൈവ് റൗണ്ടുകളും പിടിച്ചെടുത്തതായും ട്വീറ്റിൽ പറയുന്നു. പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ചന്ദൻ ചൗധരിയും പറഞ്ഞു.
സംഗം വിഹാർ പ്രദേശത്ത് ആയുധവുമായി ഒരു കുറ്റവാളി കറങ്ങി നടക്കുന്നത് കണ്ടതായി വിവരം അറിയിച്ചതോടെയാണ് പൊലീസ് പരിശോധന നടത്തിയത്. തുടര്‍ന്ന് തോക്ക് സഹിതം ഇയാളെ പിടികൂടുകയായിരുന്നു. കുറ്റവാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടാനും, സോഷ്യൽ മീഡിയയിൽ സ്വാധീനം നേടുന്നതിനും യുവ അനുയായികളെ ആകർഷിക്കാനുമാണ് വീഡിയോ ഷൂട്ട് ചെയ്തതെന്ന് പ്രതി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam