ഛത്തീസ്‌ഗഡിൽ 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; ഏറ്റുമുട്ടൽ ബിജാപ്പൂർ-ദന്ദേവാഡ അതിർത്തിയിലും കാങ്കീറിലും

Published : Mar 20, 2025, 02:00 PM IST
ഛത്തീസ്‌ഗഡിൽ 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; ഏറ്റുമുട്ടൽ ബിജാപ്പൂർ-ദന്ദേവാഡ അതിർത്തിയിലും കാങ്കീറിലും

Synopsis

ഇന്ന് രാവിലെ മുതൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ തുടരുകയാണ്

റായ്പൂർ: ഛത്തീസ്‌ഗഡിൽ രണ്ട് സ്ഥലങ്ങളിലായി 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ബിജാപ്പൂർ - ദന്ദേവാഡ ജില്ലാ അതിർത്തിയിലും കാങ്കീറിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ബിജാപ്പൂരിൽ 18 പേരും കാങ്കീറിൽ നാല് പേരുമാണ് കൊല്ലപ്പെട്ടത്. 

ഇന്ന് രാവിലെ മുതൽ പ്രദേശത്തെ വനമേഖലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ തുടരുകയാണ്. രണ്ട് പേരെയാണ് ആദ്യം വധിച്ചത്. ഉച്ചയോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. ഇവരുടെ പക്കൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെടുത്തതായും സുരക്ഷാ സേന അറിയിച്ചു. 

ഫെബ്രുവരിയിൽ നടന്ന ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകൾ ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ടിരുന്നു. 2026 മാർച്ചോടു കൂടി സംസ്ഥാനത്തെ മാവോയിസ്റ്റ് സാന്നിധ്യം പൂർണമായി തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. സംസ്ഥാനത്ത് മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

ആശുപത്രിയിൽ നിന്ന് അമിത നിരക്കിൽ മരുന്ന് വാങ്ങാൻ നിർബന്ധിക്കുന്നുവെന്ന് പരാതി; ചൂഷണം തടയാൻ നയം വേണമെന്ന് കോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'
കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്