യുപിയിൽ 22കാരനെ കെട്ടിയിട്ട് ആക്രമിച്ച് നഗ്നനാക്കി നടത്തി; തന്നെ ബലാത്സം​ഗം ചെയ്തുവെന്ന് സ്ത്രീയുടെ പരാതി

Published : Apr 18, 2025, 04:47 PM ISTUpdated : Apr 18, 2025, 04:50 PM IST
യുപിയിൽ 22കാരനെ കെട്ടിയിട്ട് ആക്രമിച്ച് നഗ്നനാക്കി നടത്തി; തന്നെ ബലാത്സം​ഗം ചെയ്തുവെന്ന് സ്ത്രീയുടെ പരാതി

Synopsis

പ്രചരിച്ച ദൃശ്യങ്ങളിൽ സ്ത്രീകളുടെയടക്കം ശബ്ദം കേൾക്കാമായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു.

ലഖ്നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ  പൊലീസ് ബലാത്സംഗക്കേസിൽ പ്രതി ചേർത്തിട്ടുള്ളയാളെ നാട്ടുകാർ കാളവണ്ടിയിൽ കെട്ടിയിട്ട് ആക്രമിച്ച് നഗ്നനാക്കി നടത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് പൊലീസ് കേസെടുത്തു. എന്നാൽ, വീഡിയോ വ്യാപകമായി പ്രചരിക്കുന്നതിന് മുമ്പല്ല ബലാത്സംഗപ്പരാതി പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും പൊലീസ് പറയുന്നു. നിലവിൽ ബലാത്സംഗ കേസിലും ആൾക്കൂട്ട ആക്രമണ കേസിലും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. 

22 വയസ്സുള്ള യുവാവിനെയാണ് വിവസ്ത്രനാക്കി കാളവണ്ടിയിൽ കെട്ടിവലിച്ച് നടത്തിയതെന്ന് വീഡിയോയിൽ പറയുന്നു. പ്രചരിച്ച ദൃശ്യങ്ങളിൽ സ്ത്രീകളുടെയടക്കം ശബ്ദം കേൾക്കാമായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. നിലവിൽ ദൃശ്യങ്ങൾ എക്സ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ലഭ്യമല്ല എന്നാണ് റിപ്പോ‌ർട്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന്  ഇയാളുടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

മ‌‌ർദനമേറ്റ യുവാവിന്റെ കുടുംബത്തിന്റെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം  എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രമേശ് പാണ്ഡെ പറഞ്ഞു. ഏപ്രിൽ 3 ന് ഗ്രാമത്തിന് സമീപം യുവാവിനെ കയറുകൊണ്ട് കെട്ടിയിട്ട് മർദിച്ചതായും പരാതിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു. 

അതേ സമയം, യുവാവിനെതിരെ ഒരു സ്ത്രീ നൽകിയ ബലാത്സംഗ പരാതിയിന്മേൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് രാമാനന്ദ് പ്രസാദ് കുശ്വാഹ പറഞ്ഞു. ഏപ്രിൽ മാസം ആദ്യ വാരത്തിലാണ് സംഭവം നടന്നതെങ്കിലും ദിവസങ്ങൾക്ക് ശേഷമാണ് പരാതി നൽകിയത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതു മുതൽ ഇയാൾ ഒളിവിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു. 

നാല് വയസുകാരൻ്റെ ദാരുണ മരണം: കോന്നി ആനകൂട് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വനം മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അധ്യാപകർക്ക് പുതിയ പണി, സ്കൂൾ പരിസരത്തെ തെരുവുനായ്ക്കളുടെ കണക്കെടുക്കണം; ഉത്തരവിറങ്ങിയതോടെ ബിഹാറിൽ പ്രതിഷേധം
എത്ര കാശ് വേണമെങ്കിലും മുടക്കാൻ ഇന്ത്യൻ ജെൻ സികൾ റെഡി! പുതിയ സ്ഥലം കാണാനല്ല താത്പര്യം, സംഗീതത്തിന് പിന്നാലെ പറന്ന് ഇന്ത്യൻ യുവത്വം