രാത്രി വീടിന്‍റെ ഓട് പൊളിച്ച് ഉറങ്ങിക്കിടന്ന യുവതിക്കും മാതാവിനും നേരെ ആസിഡ് ആക്രമണം, 23 കാരിക്ക് ദാരുണാന്ത്യം

Published : Apr 10, 2026, 07:04 PM IST
Delhi acid attack

Synopsis

 പരിക്കേറ്റ ഇരുവരെയും ആദ്യം കുശിനഗർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി, പിന്നീട് ഗോരഖ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ചികിത്സയ്ക്കിടെ കാജൽ മരിച്ചു. അമ്മയുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

ല​ഖ്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കു​ശി​ന​ഗ​റി​ൽ വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​ക്കും മാ​താ​വി​നും നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ കാ​ജ​ൽ (23) എ​ന്ന യു​വ​തി മ​രി​ച്ചു. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാ​താ​വ് ലീ​ലാ​വ​തി ദേ​വിയെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.  മേ​ൽ​ക്കൂ​ര വ​ഴി വീ​ടി​നു​ള്ള​ൽ ക​യറിയ അജ്ഞാ​ത​നാ​യ ഒ​രാ​ൾ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രു​ടെ​യും മേ​ൽ ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നുവെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച രാത്രി രാംകോള പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മോർവാൻ പ്രദേശത്താണ് ആക്രമണം നടന്നത്.

കാജലിന്‍റെയും അമ്മയുടേയും നി​ല​വി​ളി കേ​ട്ട് ലീ​ലാ​വ​തി​യു​ടെ ഭ​ർ​ത്താ​വ് പ്ര​ഭു​നാ​ഥ് യാ​ദ​വ് ഓ​ടി​യെ​ത്തി​യ​പ്പോ​ഴെ​യ്ക്കും പ്ര​തി ഓടി ര​ക്ഷ​പ്പെ​ട്ടു. പരിക്കേറ്റ ഇരുവരെയും ആദ്യം കുശിനഗർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി, പിന്നീട് ഗോരഖ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ചികിത്സയ്ക്കിടെ കാജൽ മരിച്ചു. അമ്മയുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഗോരഖ്പൂർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ്, പൊലീസ് സൂപ്രണ്ട്, അഡീഷണൽ പൊലീസ് സൂപ്രണ്ട് എന്നിവരുൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍; ആശംസകൾ നേര്‍ന്ന് പ്രധാനമന്ത്രി, ബിഹാറിൽ ഇനി പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ
'നീ കറുത്തവൻ, ഭർത്താവിനെ സ്ഥിരം ആക്ഷേപിച്ചു, കാമുകനൊപ്പം ചേർന്ന് വഞ്ചന'; വ്യാപാരിയുടെ മരണം കൊലപാതകം, ചതിച്ചത് 'മോഷ്ടിച്ച ആഭരണങ്ങൾ'