പാസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പത്താം ക്ലാസ് വിദ്യാർത്ഥികൾ മൂന്ന് ഭാഷകളും പാസാവേണ്ടത് നിർബന്ധം. പരീക്ഷയിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഫലം പ്രഖ്യാപിക്കുന്നതിന് മുൻപായി പുനർമൂല്യ നിർണ്ണയത്തിനുള്ള അവസരം ലഭിക്കും.
ദില്ലി: ത്രിഭാഷാ പഠനത്തിന് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ. ഈ വർഷത്തെ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ മൂന്നാം ഭാഷ ഉണ്ടാകില്ല. സ്കൂൾ തലത്തിലെ ഇന്റേണൽ പരീക്ഷകൾക്ക് ശേഷം അടുത്ത അധ്യയന വർഷം മുതൽ നടപ്പിലാക്കും. ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് ഈ വർഷം മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധം. പരീക്ഷയിൽ വിജയിക്കാത്ത വിദ്യാർത്ഥികളെ പത്താം ക്ലാസിലേക്ക് പ്രവേശിപ്പിക്കുമെങ്കിലും, പത്താം ക്ലാസിൽ പഠിക്കുമ്പോൾ പരീക്ഷ പാസായിരിക്കണം. പാസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പത്താം ക്ലാസ് വിദ്യാർത്ഥികൾ മൂന്ന് ഭാഷകളും പാസാവേണ്ടത് നിർബന്ധം. പരീക്ഷയിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഫലം പ്രഖ്യാപിക്കുന്നതിന് മുൻപായി പുനർമൂല്യ നിർണ്ണയത്തിനുള്ള അവസരം ലഭിക്കും.

