രാജസ്ഥാനില്‍ ബസ് പുഴയിലേക്ക് മറിഞ്ഞു, 24 മരണം

Published : Feb 26, 2020, 01:28 PM ISTUpdated : Feb 26, 2020, 01:47 PM IST
രാജസ്ഥാനില്‍ ബസ് പുഴയിലേക്ക് മറിഞ്ഞു, 24 മരണം

Synopsis

28 പേര്‍ അപകടത്തില്‍പ്പെട്ട ബസില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.  അപകടസ്ഥലത്തെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് കൂടുതല്‍ പേരെയും രക്ഷപ്പെടുത്തിയത്.

കോട്ട: രാജസ്ഥാനില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് പത്ത് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം  24 പേര്‍ മരിച്ചു. രാജസ്ഥാനിലെ ബണ്ടി ജില്ലയിലാണ് സംഭവം. കോട്ടയിലെ മൈസ പുഴയിലേക്കാണ് ബസ് മറഞ്ഞത്. 28 യാത്രക്കാര്‍ അപകടത്തില്‍പ്പെട്ട ബസില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. അപകടസ്ഥലത്തെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.  പരിക്കേറ്റവരെ കോട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. 

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'