'കലാപമുണ്ടായാൽ ഇടപെടണം', ദില്ലി പൊലീസിനെ വിമർശിച്ച് സുപ്രീംകോടതി

Published : Feb 26, 2020, 01:24 PM ISTUpdated : Feb 26, 2020, 01:43 PM IST
'കലാപമുണ്ടായാൽ ഇടപെടണം', ദില്ലി പൊലീസിനെ വിമർശിച്ച് സുപ്രീംകോടതി

Synopsis

എന്തുകൊണ്ട് പൊലീസിന് കൺമുന്നിൽ നടക്കുന്നത് തടയാനാവുന്നില്ല. പൊലീസിന്‍റെ കാര്യശേഷി കൂട്ടാനുള്ള നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾ നടപ്പാക്കുന്നില്ലെന്നും കോടതി പറഞ്ഞു.

ദില്ലി: ദില്ലിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ദില്ലി പൊലീസിന് സുപ്രീംകോടതിയുടെ വിമർ‍ശനം. കൺമുന്നിൽ നടക്കുന്നത് തടയാത്ത പൊലീസ് ഇംഗ്ലണ്ടിലെ പൊലീസിനെ കണ്ട് പഠിക്കണമെന്ന് സുപ്രീംകോടതി പരാമർശിച്ചു. തെരുവുകൾ അനിശ്ചിതകാലത്തേക്ക് സമരങ്ങൾ നടത്താനുള്ളതല്ലെന്നും കോടതി വിലയിരുത്തി. അതേസമയം, കലാപം തടയുന്നതിന്‍റെ ചുമതലയുള്ള ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ കേന്ദ്രമന്ത്രിസഭയ്ക്ക് വിശദീകരണം നല്‍കി.

ഷഹീൻ ബാഗ് കേസിനൊപ്പമാണ് ഇന്ന് ദില്ലിയിലെ കലാപത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയും സുപ്രീംകോടതിയിൽ എത്തിയത്. ഹൈക്കോടതി വിഷയം കേൾക്കട്ടെ എന്ന് പറഞ്ഞ കോടതി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്‍റെ ഹർജി തള്ളി. ദില്ലിയിൽ നടന്നത് നിർഭാഗ്യകരമെന്ന് ജസ്റ്റിസുമാരായ എസ് കെ കൗൾ, കെഎം ജോസഫ് എന്നിവർ പരാമർശിച്ചു.

Also Read: ദില്ലി വർഗീയകലാപത്തിൽ മരണം 20; ഹൈക്കോടതി പരിഗണിക്കട്ടെയെന്ന് സുപ്രീംകോടതി

എന്തുകൊണ്ട് പൊലീസിന് കൺമുന്നിൽ നടക്കുന്നത് തടയാനാവുന്നില്ല. പൊലീസിന്‍റെ കാര്യശേഷി കൂട്ടാനുള്ള
നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾ നടപ്പാക്കുന്നില്ലെന്നും കോടതി പറഞ്ഞു. പൊലീസിന്‍റെ മനോവീര്യം തകർക്കരുതെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം. കോടതി പരാമർശം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് എസ്ജി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

Also Read: പൗരത്വ പ്രതിഷേധം: മതസ്പർദ്ധ വളർത്തുന്ന ഫേസ്ബുക്ക് വീഡിയോ ഇട്ട യുവാവ് അറസ്റ്റില്‍

ഇന്ന് പുല‍ർച്ചെ വരെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ കലാപബാധിത പ്രദേശങ്ങളിലുണ്ടായിരുന്നു. ഇരുവിഭാഗങ്ങളുമായും അജിത് ഡോവൽ സംസാരിച്ചു. ആവശ്യത്തിന് പോലീസിനെ വിന്യസിച്ചു എന്ന് ഡോവൽ അറിയിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഡോവൽ ഇക്കാര്യം വിശദീകരിച്ചു. സൈന്യത്തെ വിന്യസിക്കണം എന്ന ആവശ്യം അംഗീകരിക്കില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അമിത് ഷാ നിയന്ത്രിക്കുന്ന ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് ദില്ലി പോലീസ് എന്നിരിക്കെ ദേശീയസുരക്ഷ ഉപദേഷ്ടാവിന് കലാപം നിയന്ത്രിക്കാനുള്ള ചുമതല നല്‍കിയത് അസാധാരണമാണ്.

Also Read: 'ഗോലി മാരോ', പ്രകോപന മുദ്രാവാക്യം വിളിച്ച് ബിജെപി എംഎല്‍എ, വീഡിയോ ദൃശ്യങ്ങള്‍

Also Read: ''ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല'', പ്രകോപനവുമായി വീണ്ടും ബിജെപി നേതാവ് കപിൽ മിശ്രപുറത്ത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വർണവും പണവും നഷ്ടമാകുന്നത് പതിവായി, എങ്ങും ഭീതി; അന്വേഷണം ചെന്നെത്തിയത് കരിമ്പ് വിളവെടുപ്പിനെത്തിയ സ്ത്രീകൾ ഉൾപ്പെട്ട ആറംഗ സംഘത്തിൽ
രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയ്ക്ക് അശോക ചക്ര; പ്രശാന്ത് നായർക്ക് കീർത്തി ചക്ര