
വഡോദര: തന്നെ തന്നെ വിവാഹം ചെയ്യാനൊരുങ്ങി (Sologamy) യുവതി. ഗുജറാത്തുകാരിയായ (Gujrat) ക്ഷമാ ബിന്ദു (Kshama Bindhu) 24) ആണ് ജൂൺ 11ന് തന്റെ വിവാഹത്തിന് തയ്യാറെടുക്കുന്നത്. എല്ലാ പരമ്പരാഗത ആചാരപ്രകാരങ്ങളോടെയായിരിക്കും വിവാഹ ചടങ്ങെന്ന് യുവതി പറഞ്ഞു. എന്നാൽ വരനുണ്ടായിരിക്കില്ല. ഗുജറാത്തിലെ ആദ്യത്തെ സോളോഗമി (സ്വയം വിവാഹിത) ആയിരിക്കുമിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
'ഞാൻ ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എനിക്ക് വധുവാകാൻ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ ഞാൻ എന്നെത്തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചു'-ക്ഷമ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. രാജ്യത്ത് ഏതെങ്കിലും സ്ത്രീ സ്വയം വിവാഹം കഴിച്ചിട്ടുണ്ടോ എന്നറിയാൻ ഓൺലൈൻ മാധ്യമങ്ങളിൽ തിരഞ്ഞെങ്കിലും വാർത്ത കണ്ടെത്താനായില്ലെന്ന് അവർ പറഞ്ഞു. ഒരുപക്ഷേ നമ്മുടെ രാജ്യത്ത് ആത്മസ്നേഹത്തിന്റെ ആദ്യ മാതൃക താനായിരിക്കാമെന്നും ക്ഷമ പറഞ്ഞു.
ആദിലയുടെ പ്രണയവും പോരാട്ടവും വിജയിച്ചു; ഒപ്പം നിന്ന് കോടതിയും,'വിലക്കുകളില്ലാതെ ഒന്നിച്ച് ജീവിക്കാം'
“സ്വയം വിവാഹം എന്നത് തന്നോട് തന്നെ നിരുപാധികമായ സ്നേഹമാണ്. സ്വയം അംഗീകരിക്കാനുള്ള മനസ്സാണ്. ആളുകൾ അവർ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം കഴിക്കുന്നു. ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു, അതിനാൽ എന്നെ തന്നെ വിവാഹം ചെയ്യുന്നു. മാതാപിതാക്കൾ തുറന്ന മനസ്സുള്ളവരാണെന്നും അവർ വിവാഹത്തിന് സമ്മതിച്ചെന്നും അനുഗ്രഹം നൽകിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. ഗോത്രിയിലെ ഒരു ക്ഷേത്രത്തിൽതന്റെ വിവാഹം നടത്താനായി അപേക്ഷ നൽകിയിട്ടുണ്ട്. ഹണിമൂൺ യാത്ര ഗോവയിലേക്കാണ് പോകാൻ തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ക്ഷമ ബിന്ദു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam