
ദില്ലി : ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 25 മരണം. 21 പേരെ രക്ഷപ്പെടുത്തി .
ഇവരെ ആശുപത്രിയിലേക്ക് മാറ്റി . ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൽ ജില്ലയിലെ സിംദി ഗ്രാമത്തിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം. വിവാഹ സംഘം സഞ്ചരിച്ച ബസാണ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത് . അപകടം സംഭവിച്ച വാഹനത്തിൽ 50പേർ ഉണ്ടായിരുന്നു . കൂടുതൽപേർ ഉണ്ടോയെന്നറിയാൻ തെരച്ചിൽ തുടരുകയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam