
ജയ്പൂർ: ജയ്പൂരിൽ കുടുങ്ങിയ 25 മലയാളി വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ നടപടിയായി. ജയ്പൂർ കേരള സമാജത്തിന്റെ നേതൃത്വത്തിൽ ഇവർക്കായി ബസ് എർപ്പാടാക്കി. നാട്ടിലേക്ക് മടങ്ങാൻ ഇവർക്ക് രാജസ്ഥാൻ സർക്കാരിൻ്റെ അനുമതിയും കിട്ടി. കേരള സർക്കാരിൻ്റെ പാസ് കൂടി കിട്ടിയാൽ വിദ്യാർത്ഥികൾ നാട്ടിലേക്ക് തിരിക്കും. ഇവരുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
രാജസ്ഥാൻ എഡിജിപിയും മലയാളിയുമായ ബിജു ജോർജ്ജ് ജോസഫ് ഐപിഎസിന്റെ ഇടപെലും നിർണ്ണായകമായി. സുരേഷ് ഗ്യാൻ വിഹാർ സർവ്വകലാശാലയിലെ വിദ്യാർത്ഥികളായ 25 പേരാണ് ജയ്പൂരിലെ ജഗത്പൂരിൽ കുടുങ്ങിപ്പോയത്. ഇവർ താമസിച്ചിരുന്ന ഹോസ്റ്റലുകൾ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങൾ ആക്കി മാറ്റാൻ നിർദ്ദേശം കിട്ടിയതോടെയാണ് ഈ വിദ്യാർത്ഥിനികൾ പെരുവഴിയിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam