ദില്ലിയിൽ ഒരു കുടുംബത്തിലെ 26 അംഗങ്ങൾക്ക് കൊവിഡ്, ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 186 പേര്‍ക്ക്

Published : Apr 18, 2020, 10:22 PM ISTUpdated : Apr 18, 2020, 10:48 PM IST
ദില്ലിയിൽ ഒരു കുടുംബത്തിലെ 26 അംഗങ്ങൾക്ക് കൊവിഡ്, ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 186 പേര്‍ക്ക്

Synopsis

അടുത്ത വീടുകളിൽ താമസിക്കുന്നവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ പലരും ഇവരുടെ ബന്ധുവീടുകളിലും സന്ദര്‍ശനം നടത്തിയതായാണ് വിവരം

ദില്ലി:ദില്ലിയിൽ ഒരു കുടുംബത്തിലെ 26 അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലി സർക്കാർ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച ജഗാംഗീർപുരിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ജഗാംഗീർ പുരിയിൽ തന്നെ പല വീടുകളായിട്ടാണ് താമസിച്ചിരുന്നത്. സാമൂഹിക അകലം പാലിക്കണമെന്നതടരക്കമുളള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ഇവര്‍ പാലിച്ചിരുന്നില്ലെന്ന് രോഗവിവരം സ്ഥിരീകരിച്ച ദില്ലി സർക്കാർ വ്യക്തമാക്കി. ഇവരുടെ അടുത്ത വീടുകളിൽ താമസിക്കുന്നവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ പലരും ഇവരുടെ ബന്ധുവീടുകളിലും സന്ദര്‍ശനം നടത്തിയതായാണ് വിവരം. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കിയേക്കും. ദില്ലിയിൽ 1,893 കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് മാത്രം 186 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 43 പേരാണ് മരിച്ചത്. 

കൊവിഡ് ആധികാരിക പരിശോധന ആർടി പിസിആർ തന്നെ, കാസർകോടിന് കേന്ദ്ര പ്രശംസ

അതേസമയം ദില്ലിയിൽ കൊവിഡ് ബാധിതതരായ ആരോഗ്യപ്രവർത്തകരുടെ എണ്ണം ആറുപത് കടന്നു.ദില്ലി സാകേതിലെ സ്വകാര്യ ആശുപത്രിയിൽ പത്ത് പേർക്ക് കൂടി  രോഗം സ്ഥീരീകരിച്ചു. അതിനിടെ ഇന്ന് ഇൻഡോറിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണമുണ്ടായി. ഇൻഡോറിലെ വിനോഭാ നഗറിൽ ആരോഗ്യ സർവേയ്ക്ക് എത്തിയ വനിതാ ആരോഗ്യ പ്രവർത്തകർക്ക് നേരെയാണ് അതിക്രമം നടന്നത്. ആക്രമി വനിതകളെ മർദ്ദിച്ചു. തടയാനെത്തിയ വ്യക്തിയെയും ആക്രമിച്ചു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഷുറൻസ് രംഗത്ത് 100% വിദേശ നിക്ഷേപം, എൻ കെ പ്രേമചന്ദ്രന്‍റെ ഭേദഗതി തള്ളി; 'എൽഐസിക്ക് സംരക്ഷണം ഉറപ്പാക്കും'
നടി ചൈത്രയെ തട്ടിക്കൊണ്ട് പോയി, ഒരു വയസുകാരിയായ മകളെ നൽകണമെന്ന് നിർമ്മാതാവായ ഭർത്താവ് ഭീഷണിപ്പെടുത്തിയതായി പരാതി