കാർഗിൽ സ്ഫോടനം: പൊട്ടാതെ കിടന്ന ഷെൽ പൊട്ടിത്തെറിച്ചെന്ന് നിഗമനം, വിശദമായ അന്വേഷണത്തിന് പൊലീസ്  

Published : Aug 19, 2023, 07:53 AM ISTUpdated : Aug 19, 2023, 12:57 PM IST
കാർഗിൽ സ്ഫോടനം: പൊട്ടാതെ കിടന്ന ഷെൽ പൊട്ടിത്തെറിച്ചെന്ന് നിഗമനം, വിശദമായ അന്വേഷണത്തിന് പൊലീസ്  

Synopsis

പരിക്കേറ്റ 9 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ പൊലീസ് സുരക്ഷാ വർദ്ധിപ്പിച്ചിട്ടുണ്ട്. 

ദില്ലി : ജമ്മുകശ്മീരിൽ ദ്രാസിലെ ആക്രിക്കടയിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം. ആക്രിക്കടയിലെ പൊട്ടാതെ കിടന്നിരുന്ന ഷെല്ലാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷെല്ലിന്റെതെന്ന് കരുതുന്ന മെറ്റൽ ഭാഗം കണ്ടെടുത്തതായി കാർഗിൽ എസ് എസ് പി വിശദീകരിച്ചു. ഇന്നലെ വൈകിട്ടുണ്ടായ സ്ഫോടനത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേരാണ് മരിച്ചത്. പരിക്കേറ്റ 9 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ പൊലീസ് സുരക്ഷാ വർദ്ധിപ്പിച്ചിട്ടുണ്ട്. 

ഇന്നലെ വൈകീട്ട് 6 മണിക്കാണ് കാർ​ഗിൽ ദ്രാസിലെ ചന്തയ്ക്കകത്തെ ആക്രികടയിൽ സ്ഫോടനമുണ്ടായത്. കടയിൽ പൊട്ടാതെ കിടന്ന മോർട്ടാർ ഷെല്ലിന്റെ ഭാ​ഗങ്ങൾ വേർപ്പെടുത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഷെല്ലിന്റെ ഭാ​ഗങ്ങൾ പൊലീസ് പരിശോധനയിൽ കണ്ടെത്തി. കടയുടമയും മകനുമാണ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചത്. കടയ്ക്ക് സമീപത്തുണ്ടായിരുന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പരിക്കേറ്റ 12 പേരും ദ്രാസിലെ സബ്ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കടക്കാരന് ഷെൽ എവിടെ നിന്ന് ലഭിച്ചെന്നതിലടക്കം പൊലീസ് അന്വേഷണം തുടങ്ങി. കേന്ദ്ര ഏജൻസികളും സ്ഫോടനം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. 

ആകാശത്തും രക്ഷയില്ല, വിമാനത്തിൽ സഭ്യമല്ലാത്ത രീതിയില്‍ എയർഹോസ്റ്റസിന്റെയടക്കം ചിത്രം പകർത്തി യാത്രക്കാരന്‍

 

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്