
ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിൽ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. വാഹനാപകടത്തിൽപ്പെട്ട യുവാവിന്റെ ബൈക്കുമായി മൂന്നംഗസംഘം കടന്നു. അപകടത്തിൽപ്പെട്ട യുവാവ് റോഡിൽ കിടന്ന് മരിച്ചു. അപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ഇവർ കൂട്ടാക്കാതെ ബൈക്കുമായി കടന്നുകളയുകയായിരുന്നു. പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്. ജനുവരി 11 ന് പുലർച്ചെ മൂന്ന് മണിയോടെ മെഹ്‌റൗളി-ഗുരുഗ്രാം റോഡിലാണ് സംഭവം. ഗിത്തോർണി സ്വദേശി വികാസ് ഓടിച്ചിരുന്ന ബൈക്ക് ഗിത്തോണിക്ക് സമീപം അപകടത്തിൽപ്പെട്ട് വികാസിന് സാരമായി പരിക്കേറ്റു.
പരിക്കേറ്റ് റോഡിൽ കിടക്കവേ അപകട സ്ഥലത്തെത്തിയ ഉദയ് കുമാർ, ടിങ്കു, പരംബീർ എന്നിവർ വികാസിനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ഇയാളുടെ ബൈക്കുമായി മോഷ്ടിച്ച് കടന്നുകളഞ്ഞു. റോഡിൽ കിടന്നാണ് വികാസ് മരണമടഞ്ഞു.മോഷ്ടിച്ച ബൈക്ക് ഓടിക്കുന്നതിനിടെ എം.ബി റോഡിൽ വെച്ച് മൂവരും വാഹനാപകടത്തിൽപ്പെട്ടു. ഇവർക്കും മാരകമായി പരിക്കേറ്റു. ഇവരിൽ ഉദയ് കുമാർ അബോധാവസ്ഥയിലാണ്.
Read More... സെയ്ഫ് അലി ഖാന് നേരെ ആക്രമണം: പ്രതിയെ തിരിച്ചറിഞ്ഞു, ഉദ്ദേശം ഇതായിരുന്നു, വെളിപ്പെടുത്തി പൊലീസ്
ടിങ്കുവിൻ്റെയും പരംബീറിൻ്റെയും പരിക്ക് ഗുരുതരമല്ല. വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തി നാല് പേരെയും എയിംസ് ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചു. കൂടുതൽ അന്വേഷണത്തിനായി സമീപത്തെ ക്യാമറകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. മോഷ്ടാക്കൾ ലഹരിക്ക് അടിമകളായിരുന്നുവെന്നും കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam