
ദില്ലി: ദില്ലിയിൽ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു. ദില്ലി മുണ്ട്കയിലാണ് സംഭവം. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മുണ്ട്കയിലെ ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ. ഇന്ന് ഉച്ചയോടെയാണ് അപകടം. ഇവിടം വ്യവസായ മേഖലയാണ്. ഇവിടുത്തെ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ചാണ് തൊഴിലാളികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഇവിടെനിന്ന് ഫയർസർവീസിലേക്ക് കോൾ പോയിരുന്നുവെന്നും രക്ഷാപ്രവർത്തനത്തിനായി ഉദ്യോഗസ്ഥർ എത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ഇവരെത്തുമ്പോഴേയ്ക്കും മൂന്ന് പേരുടെയും മരണം സംഭവിച്ചിരുന്നു. ഇന്ദ്രജിത്ത്പുരിയിൽ നിന്നുള്ള അരുൾ, സന്ദീപ്, ചാന്ത് എന്നീ തൊഴിലാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഒരാൾ സെപ്റ്റിക് ടാങ്കിൽ കുടുങ്ങിയതിനെ തുടർന്ന് രക്ഷിക്കാനിറങ്ങിയ മറ്റ് രണ്ട് പേർ കൂടി അപകടത്തിൽപെടുകയായിരുന്നു എന്നാണ് വിവരം. ടാങ്കിനുളളിൽ മൂവരും ബോധരഹിതരായി കിടക്കുകയായിരുന്നു. പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam