
ദില്ലി : കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം. മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ വധിച്ചു. ഇന്ന് പുലർച്ചെയോടെയാണ് രജൌരിയിലെ പാർഗൽ സൈനിക ക്യാമ്പിൽ ആക്രമണമുണ്ടായത്. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സൈന്യം തിരിച്ചടിച്ചത്. ഇതോടെ സൈന്യവും ഭീകരരും തമ്മിലേറ്റുമുട്ടലുണ്ടായി. ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. കൂടുതൽ ഭീകരരെത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ സൈന്യത്തെയും സ്ഥലത്തേക്ക് അയച്ചതായി സൈനിക വ്യത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാക്ക് ഭീകരൻ അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നീക്കത്തിന് തടയിട്ട് ചൈന
പാക്ക് ഭീകരൻ അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള നീക്കത്തിന് തടയിട്ട് ചൈന
പാക്ക് ഭീകരന്‍ അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള യുഎന്‍ നീക്കത്തിന് തടയിട്ട് ചൈന. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ നേതാവായ അബ്ദുല്‍ റൗഫ് അസ്ഹറിന് ഉപരോധമേര്‍പ്പെടുത്താനുള്ള ശുപാര്‍ശ പരിഗണിക്കുന്നത് യുഎന്‍ രക്ഷാസമിതി മാറ്റിവച്ചു. ചൈനയുടെ ആവശ്യപ്രകാരമാണ് നടപടി. അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തുന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണമെന്ന് ചൈന നിലപാടെടുത്തു.
ഇന്ത്യയും അമേരിക്കയുമാണ് ഇയാളെ കരിമ്പട്ടികയില്‍ പെടുത്താനുള്ള ശുപാര്‍ശ അവതരിപ്പിച്ചത്. കരിമ്പട്ടികയില്‍ പെടുത്താനുള്ള പ്രമേയം അംഗീകരിക്കണമെങ്കില്‍ രക്ഷാസമിതിയിലെ പതിനഞ്ചംഗങ്ങളുടെയും പിന്തുണ ആവശ്യമാണ്. ജയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്‍റെ സഹോദരനാണ് അബ്ദുല്‍ റൗഫ് അസ്ഹര്‍. 1999ലെ വിമാനറാഞ്ചലിന്‍റെ സൂത്രധാരന്‍മാരില്‍ ഒരാളാണ് ഇയാൾ.
ചൈനീസ് ചാരക്കപ്പൽ ഹമ്പൻതോട്ട തുറമുഖത്തേക്ക് എത്തുന്നു...
ശ്രീലങ്കയുടെ അഭ്യർഥന തള്ളി ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ഹമ്പൻതോട്ട തുറമുഖത്തേക്ക് യാത്ര തുടരുന്നു. ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖത്ത് നങ്കൂരമിടുന്നതിൽ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. തുടർന്ന് കപ്പൽ എത്തുന്നത് നീട്ടിവെക്കണമെന്ന് ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശ്രീലങ്കയുടെ ആവശ്യം ചൈന നിരസിച്ചു. ശ്രീലങ്കയിൽ ചൈനയുടെ സഹായത്തോടെ നിർമിച്ച ഹംബൻതോട്ട തുറമുഖത്തേക്കാണ് കപ്പൽ എത്തുക. കപ്പൽ ഗവേഷണ ആവശ്യത്തിനാണ് എത്തുന്നതെന്നാണ് ചൈനയുടെ വിശദീകരണം. കൂടുതൽ ഇവിടെ വായിക്കാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam