
ഹൈദരാബാദ്: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 30 ശതമാനം ശമ്പള വര്‍ധനവ് പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. അധ്യാപകര്‍ക്കും 30 ശതമാനം ശമ്പളം വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58ല്‍ നിന്ന് 61 ആക്കി ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ ശമ്പള വര്‍ധനവ് നിലവില്‍ വരും. 9.17 ലക്ഷം ജീവനക്കാര്‍ക്കാണ് ശമ്പള വര്‍ധനവിന്റെ ഗുണം ലഭിക്കുക.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് 2018ലാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ സിആര്‍ ബിസ്വാള്‍ തലവനായ കമ്മിറ്റി രൂപീകരിച്ചത്. ഏഴര ശതമാനം വര്‍ധനവിനാണ് കമ്മിറ്റി നിര്‍ദേശിച്ചതെങ്കിലും 30 ശതമാനം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam