13കാരി യുവാവിനൊപ്പം ഒളിച്ചോടി, 9 വർഷം ഒരുമിച്ച് ജീവിച്ചു, അച്ഛന്റെ പരാതി, 'മരുമകൻ' 7 വർഷം അഴിയെണ്ണും

Published : Jul 06, 2024, 02:26 PM IST
13കാരി യുവാവിനൊപ്പം ഒളിച്ചോടി, 9 വർഷം ഒരുമിച്ച് ജീവിച്ചു, അച്ഛന്റെ പരാതി, 'മരുമകൻ' 7 വർഷം അഴിയെണ്ണും

Synopsis

പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായതിന് പിന്നാലെ യുവാവ് വിവാഹം ചെയ്തെങ്കിലും പിതാവ് പരാതി പിൻവലിച്ചിരുന്നില്ല

ബറേലി: ഭാര്യയെ 13 വയസ് പ്രായമുള്ളപ്പോൾ പീഡിപ്പിച്ചതിന് 30കാരന് 7 വർഷം ജയിൽ ശിക്ഷ. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം. നിലവിലെ ഭാര്യയായ യുവതിയെ പ്രായപൂർത്തിയാവുന്നതിന് മുൻപ് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കുറ്റത്തിനാണ് ശിക്ഷ. 2015ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിക്ക് 13 വയസ് പ്രായമുള്ള സമയത്ത് ഇരുപത് വയസ് പ്രായമുള്ള യുവാവ് തട്ടിക്കൊണ്ട് പോയെന്ന് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയത്. 

പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായതിന് പിന്നാലെ യുവാവ് വിവാഹം ചെയ്തെങ്കിലും പിതാവ് പരാതി പിൻവലിച്ചിരുന്നില്ല. പരാതിക്കാരനും ഇരയാക്കപ്പെട്ടയാളും പ്രോസിക്യൂഷൻ വാദത്തെ പിൻതുണയ്ക്കുന്നില്ലെന്ന പ്രതിഭാഗം വാദിച്ചത്. അതിനാൽ പ്രോസിക്യൂഷൻ  കൊണ്ടുവന്ന ഏഴ് സാക്ഷികളും എതിർകക്ഷിക്കനുകൂലമായി തിരിയുന്ന സാക്ഷിയായി വിലയിരുത്തണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. 

എന്നാൽ തന്റെ അകന്ന ബന്ധുക്കൾ കൂടി ഇടപെട്ടാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പരാതിക്കാരൻ എഫ്ഐആറിൽ വിശദമാക്കിയത്. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് പെൺകുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തിയിരുന്നു. ആറ് മാസത്തിന് ശേഷമാണ് കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ സ്വമേധയാ ആണ് യുവാവിനൊപ്പം പോയതെന്നും പീഡന പരാതി പൊലീസ് കെട്ടിച്ചമച്ചതാണെന്നുമാണ് പരാതിക്കാരന്റെ മകൾ കോടതിയെ അറിയിച്ചത്. വീട് വിട്ടിറങ്ങിയ ദിവസം തനിക്ക് 18 വയസ് തികഞ്ഞതായുള്ള യുവതിയുടെ വാദവും തള്ളിയാണ് കോടതി തീരുമാനം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം