ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് ട്വീറ്റ്; മലയാളി യുവാവിനെ മുംബൈ പൊലീസ് ആത്മഹത്യാശ്രമത്തിനിടെ രക്ഷപ്പെടുത്തി

By Web TeamFirst Published Aug 1, 2021, 9:36 AM IST
Highlights

വിഷാദാവസ്ഥയില്‍ ഒരു യുവാവ് ആത്മഹത്യയേക്കുറിച്ച് ട്വീറ്റ് ചെയ്യുന്നതായും. ആത്മഹത്യ ചെയ്യാന്‍ പോകുന്നതായി ട്വീറ്റ് ചെയ്തതായുമുള്ള വിവരേത്തുടര്‍ന്നായിരുന്നു സൈബര്‍ പൊലീസിന്‍റെ അന്വേഷണം. ഒരു മാധ്യമ പ്രവര്‍ത്തകനാണ്  ശനിയാഴ്ച രാവിലെ ഇക്കാര്യം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. 

ട്വിറ്ററില്‍ പരാമര്‍ശിച്ച ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച മലയാളി യുവാവിനെ മുംബൈ പൊലീസ് രക്ഷപ്പെടുത്തി. മുപ്പത് വയസ് പ്രായമുള്ള ഡിപ്ലോമാ വിദ്യാര്‍ത്ഥിയെയാണ് മുംബൈ പൊലീസ് രക്ഷിച്ചത്. മുംബൈയിലെ ദാദറിലെ ഒരു ഹോട്ടലില്‍ നിന്നാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുംബൈ സൈബര്‍ പൊലീസിന്‍റെ ഇടപെടലാണ് 30കാരന്‍റെ ജീവന്‍ രക്ഷിക്കാന്‍ സഹായകമായത്.

വിഷാദാവസ്ഥയില്‍ ഒരു യുവാവ് ആത്മഹത്യയേക്കുറിച്ച് ട്വീറ്റ് ചെയ്യുന്നതായും. ആത്മഹത്യ ചെയ്യാന്‍ പോകുന്നതായി ട്വീറ്റ് ചെയ്തതായുമുള്ള വിവരേത്തുടര്‍ന്നായിരുന്നു സൈബര്‍ പൊലീസിന്‍റെ അന്വേഷണം. ഒരു മാധ്യമ പ്രവര്‍ത്തകനാണ്  ശനിയാഴ്ച രാവിലെ ഇക്കാര്യം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ട്വീറ്റ് ചെയ്ത യുവാവിന്‍റെ ലൊക്കേഷന്‍ ദാദറിലുള്ള ആഡംബര ഹോട്ടലാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.

ഹോട്ടലിലെ മുറി ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ച് തുറന്നപ്പോള്‍ കത്തി ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന യുവാവിനെയാണ് കാണാന്‍ സാധിച്ചത്. പ്രണയപരാജയത്തേത്തുടര്‍ന്നായിരുന്നു യുവാവിന്‍റെ കടുംകൈ. വെള്ളിയാഴ്ച രാത്രിയാണ് യുവാവ് ദാദറിലെ ആഡംബര ഹോട്ടലില്‍ മുറിയെടുത്തത്. യുവാവിനെ പൊലീസ് ആശുപത്രിയിലെത്തിച്ച് കൌണ്‍സിലിംഗിന് വിധേയനാക്കി. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!