
അഗര്‍ത്തല: ത്രിപുരയില്‍ താല്‍ക്കാലികമായി സജ്ജീകരിച്ച കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് 31 രോഗികള്‍ ചാടിപ്പോയി. തലസ്ഥാനമായ അഗര്‍ത്തലയുടെ പ്രാന്തപ്രദേശമായ അരുന്ധതി നഗറിലാണ് കൊവിഡ് കെയര്‍ സെന്റര്‍. രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ താല്‍ക്കാലികമായി രോഗികളെ താമസിപ്പിക്കാനായാണ് കേന്ദ്രം തയ്യാറാക്കിയത്.
കൊവിഡ് വ്യാപനം ശക്തിപ്പെട്ടതോടെ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് രോഗികള്‍ ചാടിപ്പോയിരിക്കുന്നത്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ത്രിപുരയ്ക്ക് പുറമെ ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്.
ഇവരില്‍ പലരും സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാന്‍ ശ്രമിക്കുമെന്നാണ് പൊലീസ് നിഗമനം. അതിനാല്‍ തന്നെ സംസ്ഥാനാതിര്‍ത്തികളിലും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാണ്.
Also Read:-ദില്ലിയിലേക്ക് ഓക്സിജന്‍ എത്തുന്നു; 140 മെട്രിക് ടണ്‍ ഓക്സിജന്‍ നല്‍കിയെന്ന് ഹരിയാന...
നിലവിലെ സാഹചര്യത്തില്‍ കൊവിഡ് പൊസിറ്റീവായവര്‍ പുറത്തിറങ്ങുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. ഇത്തരത്തിലുള്ള നടപടികള്‍ രോഗികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതും ആശങ്കാജനകമാണ്.
മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam