പാരിസ്ഥിതിക ചട്ടലംഘനങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന വേദാന്തയില് ഓക്സിജൻ ഉദ്പാദനത്തിന് അനുമതി നല്കിയിട്ടുണ്ട്. സൗജന്യമായി ഓക്സിജൻ  ഇവിടെ നിന്ന് ലഭ്യമാകും.

ദില്ലി: ഓക്സിജന്‍ ക്ഷാമം തുടരവേ 140 മെട്രിക് ടണ്‍ ഓക്സിജന്‍ ദില്ലിക്ക് നല്‍കിയെന്ന് ഹരിയാന. ഓക്സിജൻ വിതരണം തടസപ്പെടുത്തിയാൽ നടപടിയെടുക്കുമെന്ന് സോളിസിറ്റർ ജനറൽ ദില്ലി ഹൈക്കോടതിയിൽ അറിയിച്ചു. പാരിസ്ഥിതിക ചട്ടലംഘനങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന വേദാന്തയില്‍ ഓക്സിജൻ ഉദ്പാദനത്തിന് അനുമതി നല്കിയിട്ടുണ്ട്. സൗജന്യമായി ഓക്സിജൻ ഇവിടെ നിന്ന് ലഭ്യമാകും.

ഓക്സിജൻ അടിയന്തരമായി ലഭ്യമാക്കണമെന്ന് ദില്ലിയിലെ പ്രധാന ആശുപത്രികളെല്ലാം കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചിലയിടങ്ങളില്‍ എല്ലാം ഓക്സിജന്‍ എത്തിക്കാനായെങ്കിലും പലയിടങ്ങളിലും ക്ഷാമം തുടരുകയാണ്. 140 കൊവിഡ് രോഗികളുടെ ജീവന്‍ അപകടത്തിലാണെന്നും അടിയന്തരമായി ഓക്സിജന്‍ ലഭ്യമാക്കണമെന്നും സരോജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ആഭ്യര്‍ത്ഥിച്ചു. നാല് ആശുപത്രികളാണ് ഇന്ന് ഓക്സിജൻ ക്ഷാമത്തെ കുറിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കയിത്.