
ഭാവ്നഗർ:ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സിംഹത്തെ വൈറൽ വീഡിയോയ്ക്കായി പ്രകോപിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വീഡിയോ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്. ഗുജറാത്തിലെ ഭാവ്നഗറിലാണ് 32കാരൻ സിംഹത്തിന്റെ അടുത്തെത്തി വൈറൽ വീഡിയോയ്ക്കായി സാഹസം കാണിച്ചത്. സംഭവത്തിൽ ഗുജറാത്ത് വനംവകുപ്പാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ഗൌതം ഷിയാൽ എന്ന യുവാവാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് കോടതി ജാമ്യ നിഷേധിച്ച് ജയിലിലേക്ക് അയയ്ക്കുകയായിരുന്നു. കർഷകനും കന്നുകാലി വളർത്തുന്നയാളുമാണ് ഗൌതം ഷിയാൽ. വന്യ ജീവി സംരക്ഷണ നിയമം അനുസരിച്ചാണ് ഇയാൾ അറസ്റ്റിലായിട്ടുള്ളത്. കഴിഞ്ഞ ആഴ്ചയാണ് ഇയാൾ തീറ്റയെടുക്കുകയാിരുന്ന സിംഹത്തിന്റെ അടുത്തേക്ക് അപകടകരമായ രീതിയിൽ എത്തുന്ന വീഡിയോ വൈറലായത്.യുവാവിന് അടുത്തേക്ക് സിംഹം ചീറി അടുക്കുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഏഴ് വർഷത്തെ തടവ് ശിക്ഷയും 25000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഗുജറാത്തില ഭാംബോർ, തള്ളി ഗ്രാമങ്ങളുടെ അതിർത്തിയിലാണ് സംഭവം നടന്നതെന്നാണ് ഷെട്രുഞ്ചി അസിസ്റ്റന്‍റ് ഫോറസ്റ്റ് കൺസർവേറ്റർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചത്. ഇരപിടിച്ച് അത് സ്വസ്ഥമായി തിന്നുകൊണ്ടിരുന്ന സിംഹത്തിന്‍റെ അടുത്ത് പോയായിരുന്നു ഗൌതം ഷിയാലിന്റെ സാഹസിക പ്രകടനം. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടാണ് യുവാവ് സിംഹത്തിന് അടുത്തേക്ക് എത്തുന്നത്. യുവാവിന് നേരെ സിംഹം പാഞ്ഞടുത്തപ്പോൾ വീഡിയോ റെക്കോർഡ്ചെയ്തവരും നാട്ടുകാരും ബഹളം വച്ചതാണ് ജീവഹാനി ഒഴിവാകാൻ കാരണമായത്. ഗീർ വനത്തലെ അതീവ സുരക്ഷയുള്ള സിംഹങ്ങള്‍ക്കരുകിലേക്ക് യുവാവ് എങ്ങനെ എത്തിയെന്നതിലും വനം വകുപ്പ് അന്വേഷണം നടക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam