
ഹൈദരാബാദ്:ഹൈദരാബാദിൽ ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തെ തുടർന്ന് സൈക്കോളജിസ്റ്റായ യുവതി ജീവനൊടുക്കി. മനശാസ്ത്ര ചികില്‍സയ്ക്കായി എത്തിയ യുവാവുമായി പ്രണയത്തിലായി വിവാഹം കഴിച്ച 33 കാരി ഡോക്ടര്‍ രഞ്ജിതയാണ് മാനസിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്. ഹൈദരാബാദിലെ ബെഞ്ചാര ഹില്‍സിലാണ് സംഭവം. ബെഞ്ചാര ഹില്‍സിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായിരുന്നു രഞ്ജിത. ഇവിടെ ജോലി ചെയ്യവേ ചികിത്സക്കെത്തിയ സോഫ്റ്റുവെയര്‍ എന്‍ജിനീയറായ രോഹിത് പിന്നീട് രഞ്ജിതയോട് പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു.
ചികിത്സക്കെത്തിയ രോഹിത്തിനെ നോക്കിയിരുന്നത് ഡോ. രഞ്ജിതയായിരുന്നു. രഞ്ജിതയുടെ പരിചരണത്തിൽ രോഹിത്തിന് പ്രകടമായ മാറ്റമുണ്ടായി. പിന്നീട് ഇയാൾ രഞ്ജിതയോടെ വിവാഹ അഭ്യർത്ഥ നടത്തുകയായിരുന്നു. ഒടുവിൽ രണ്ട് വീട്ടുകാരും സമ്മതിച്ചതോടെ ഇരുവരുടേയും വിവാഹം കഴിഞ്ഞു. എന്നാൽ വിവാഹം കഴിഞ്ഞതോടെ രോഹിത്തിന്‍റെ സ്വഭാവം മാറി. രഞ്ജിതയെ ആശുപത്രിയിൽ പോകുന്നത് ഇയാൾ വിലക്കി. ശമ്പളം മുഴുവനും രഞ്ജിത ധൂർത്തടിക്കുക ആണെന്നായിരുന്നു രോഹിത്ത് കുറ്റപ്പെടുത്തിയത്. ഒടുവിൽ രഞ്ജിത ആശുപത്രിയിലെ ജോലി ഉപേക്ഷിക്കുകയും ഹൈദരാബാദിലെ തന്നെ പ്രശസ്തമായ ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ ചൈല്‍ഡ് സൈക്കോളജിസ്റ്റായി ജോയിൻ ചെയ്യുകയും ചെയ്തു.
എന്നാൽ ഈ ജോലി തുടരാനും രോഹിത്ത് തടസ്സം സൃഷ്ടിച്ചു. ജോലിക്ക് പോകണമെന്ന് രഞ്ജിത നിലപാടെടുത്തതോടെ ഇയാൾ ശാരീരിക പീഡനം തുടങ്ങിയെന്നാണ് ഡോക്ടറുടെ കടുംബം ആരോപിക്കുന്നത്. രഞ്ജിതയോട് രോഹിതും കുടുംബവും പണം ആവശ്യപ്പെടാന്‍ തുടങ്ങിയെന്നും. ഇയാളുടെ മാതാവും സഹോദരനുമടക്കം പണം ആവശ്യപ്പെട്ട് പീഡനം തുടങ്ങി. ഇതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായ രഞ്ജിത കഴിഞ്ഞ ജൂലയ് 16ന് ഉറക്കഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് കൃത്യ സമയത്ത് ആശുപത്രിയിലെത്തിച്ചതിനാ ജീവൻ രക്ഷിക്കാനായി.
ജൂലൈ 28ന്, അവൾ വീണ്ടും രഞ്ജിത അപ്പാർട്ട്മെന്റിന്റെ നാലാം നിലയിലെ കുളിമുറിയുടെ ജനാലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പി രഞ്ജിത ചൊവ്വാഴ്ചയാണ് മരണപ്പെട്ടത്. യുവതിയുടെ കുടുംബം നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സഞ്ജീവ റെഡ്ഡി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 306 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)