ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്നു. ഇന്ന് മാത്രം 3645 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 74622 ആയി. കൊവിഡ് കേസുകൾ മുക്കാൽ ലക്ഷമെത്തുമ്പോഴും കൊവിഡ് വ്യാപനത്തിൻ്റെ പ്രഭവ കേന്ദ്രമായി ചെന്നൈ തുടരുകയാണ്.
ചെന്നൈ മഹാനഗരത്തിൽ മാത്രം ഇന്ന് 1956 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ കൊവിഡ് രോഗികളിൽ അരലക്ഷത്തോളം പേർ ചെന്നൈയിലാണുള്ളത്. ഇതുവരെ ചെന്നൈയിൽ രോഗം സ്ഥിരീകരിച്ചത് 49690 പേർക്കാണ്. 24 മണിക്കൂറിനിടെ മാത്രം 46 പേർ ചെന്നൈയിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 957 ആയി.
കേരളത്തിൽ നിന്നും എത്തിയ പത്ത് പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ എത്തി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു. കേരളത്തിൽ നിന്നും വന്ന 106 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam