ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Published : Aug 02, 2025, 10:08 AM IST
Heart attack

Synopsis

ഇദ്ദേഹത്തിന്റെ ഭാര്യ ഡോക്ടറാണ്. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ആറ് മാസമായി കുൽക്കർണി ജിമ്മിൽ പോകുന്നുണ്ടെന്ന് കണ്ടെത്തി.

പൂനെ: ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. 37 കാരനായ മിലിന്ദ് കുൽക്കർണിയാണ് മരിച്ചത്. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള ജിമ്മിൽ വ്യായാമത്തിന് ശേഷം വെള്ളം കുടിച്ചതിന് ശേഷമാണ് ഇയാൾ ബോധരഹിതനായത്. ജിമ്മിലെ സിസിടിവി ക്യാമറയിൽ വീഡിയോ പതിഞ്ഞു. കൂടെയുണ്ടായിരുന്നവർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 

ഇദ്ദേഹത്തിന്റെ ഭാര്യ ഡോക്ടറാണ്. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ആറ് മാസമായി കുൽക്കർണി ജിമ്മിൽ പോകുന്നുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി 50 വയസ്സിന് താഴെയുള്ളവരിൽ ഹൃദയാഘാതത്തിൽ കുത്തനെ വർദ്ധനവ് കാണപ്പെടുന്നു. 30 കളിലും 40 കളിലും പ്രായമുള്ളവരിൽ ഹൃദയാഘാതത്തിൽ വർദ്ധനവ് ഉണ്ടെന്ന് നിരവധി ആഗോള മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഇന്ത്യ സമാധാനത്തിന്‍റെ പക്ഷത്ത്', പുടിനെ അറിയിച്ച് മോദി; സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് ശ്രമിക്കുകയാണെന്ന് പുടിൻ
റദ്ദാക്കിയത് 700 ഓളം സര്‍വീസുകള്‍, ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം; ചിറകൊടിഞ്ഞ് ഇൻഡിഗോ, രാജ്യമെങ്ങും വലഞ്ഞ് യാത്രക്കാർ