
ചെന്നൈ : തമിഴ്നാട് കള്ളക്കുറിച്ചി തിരുക്കോവിലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം. പൊലീസ് ഉദ്യോഗസ്ഥനായ മാധവനും കുടുംബവും സഞ്ചരിച്ച എസ് യു വിയാണ് അപകടത്തിൽ പെട്ടത്. മൂന്ന് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. 5 പേരെ പരിക്കുകളോടെ തിരുവണ്ണാമലൈ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവണ്ണാമലൈയിലേക്കുള്ള യാത്രയ്ക്കിടെ അത്തിപ്പാക്കത്ത് വച്ചാണ് അപകടമുണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam