
അന്ധേരി : മുംബൈയിലെ അന്ധേരിയിലെ നടന്ന ഒരു ദൗർഭാഗ്യകരമായ സംഭവത്തിൽ സഹോദരനോടൊപ്പം കളിച്ചുകൊണ്ടിരുന്ന ഒരു നാലുവയസ്സുകാരൻ ബലൂൺ തൊണ്ടയിൽ കുടുങ്ങി മരണപ്പെട്ടു. തന്റെ ചേച്ചിയോടൊപ്പം ബലൂണുകൾ വീർപ്പിച്ചു കളിക്കുകയായിരുന്ന ദേവരാജ് എന്ന ബാലനാണ് ദാരുണമായി മരണപ്പെട്ടത്. തുടക്കത്തിൽ ഇരുന്ന് ബലൂൺ വീർപ്പിച്ചുകൊണ്ടിരുന്ന ദേവരാജ് പിന്നീട് കിടന്നുകൊണ്ട് വീർപ്പിക്കത്തുടർന്നു. അങ്ങനെ ചെയ്യുന്നതിനിടയിലാണ് വീർപ്പിച്ചുകൊണ്ടിരുന്ന ബലൂൺ തൊണ്ടയിൽ കുടുങ്ങുന്നതും, ശ്വാസം മുട്ടി ദേവരാജ് മരണപ്പെടുന്നതും.
ശ്വാസം കിട്ടാതെ പിടഞ്ഞുകൊണ്ടിരുന്ന കുഞ്ഞിന്റെ തൊണ്ടയിൽ നിന്ന് ബലൂൺ പുറത്തെടുക്കാൻ കുടുംബാംഗങ്ങൾ നടത്തിയ പരിശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. ആദ്യം അടുത്തുള്ള ഒരു ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി ബോധരഹിതനായിരുന്നതുകൊണ്ട് അവർ നാനാവതി ആശുപത്രിയിലേക്ക് റെഫർ ചെയ്തു. അവിടെ എത്തിയപ്പോഴേക്കും കുഞ്ഞിന്റെ മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. കൂപ്പർ ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam