അമ്മക്കൊപ്പം നടന്നു പോയ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; നരബലിയെന്ന് പൊലീസ്, കൂടുതൽ അന്വേഷണം

Published : Mar 11, 2025, 07:31 PM IST
അമ്മക്കൊപ്പം നടന്നു പോയ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; നരബലിയെന്ന് പൊലീസ്, കൂടുതൽ അന്വേഷണം

Synopsis

ഗുജറാത്തിൽ നാലുവയസുകാരിയെ അയൽവാസി കഴുത്തറുത്ത് കൊന്നത് നരബലിയെന്ന് സ്ഥിരീകരിച്ച് പോലീസ്. ഛോട്ടാ ഉദയ്‌പുർ സ്വദേശി ലാലാ ഭായ് തഡ്‌വിയെ പൊലീസ് അറസ്റ്റുചെയ്തു. 

​ഗാന്ധിന​ഗർ: ഗുജറാത്തിൽ നാലുവയസുകാരിയെ അയൽവാസി കഴുത്തറുത്ത് കൊന്നത് നരബലിയെന്ന് സ്ഥിരീകരിച്ച് പോലീസ്. ഛോട്ടാ ഉദയ്‌പുർ സ്വദേശി ലാലാ ഭായ് തഡ്‌വിയെ പൊലീസ് അറസ്റ്റുചെയ്തു. അമ്മക്കൊപ്പം ഗ്രാമത്തിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ പ്രതി തട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പുറകെ ഓടിയെത്തിയ അമ്മയുടെ മുന്നില്‍ വെച്ച് പ്രതിയുടെ വീട്ടില്‍ താല്‍കാലികമായി ഉണ്ടാക്കിയ ക്ഷേത്രത്തില്‍ മഴു ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി.

കൊലയ്ക്ക് ശേഷം ഇയാൾ കുട്ടിയുടെ രക്തം ക്ഷേത്രത്തിൻ്റെ പടിയിൽ തളിച്ചു. തുടര്‍ന്ന് മരിച്ച പെണ്‍കുട്ടിയുടെ സഹോദരനെ കൂടി കൊലപ്പെടുത്താൻ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടി പ്രതിയ പിടികൂടുകയായിരുന്നു. പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതിക്ക് കുട്ടിയുടെ വീട്ടുകാരുമായി നേരത്തെ വൈരാഗ്യമുണ്ടോ എന്നും കൃത്യം നടത്താൻ ആരെങ്കിലും സഹായിച്ചോ എന്നും അന്വേഷിച്ചുവരികയാണ്.

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന