തൽക്കാലം അധ്യക്ഷൻ അമിത്ഷാ തന്നെ; ജെപി നദ്ദ ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റ് ആയേക്കും

By Web TeamFirst Published Jun 10, 2019, 1:59 PM IST
Highlights

ഒറ്റ പദവി നയമാണ് ബിജെപി പിന്തുടരുന്നതെങ്കിലും ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കൂടി പശ്ചാത്തലത്തിൽ കൂടി അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുര്‍ന്നേക്കുമെന്നാണ് സൂചന

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് തുടരാൻ സാധ്യത. ഒറ്റ പദവി നയമാണ് ബിജെപി പിന്തുടരുന്നതെങ്കിലും ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കൂടി പശ്ചാത്തലത്തിൽ കൂടി അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുര്‍ന്നേക്കുമെന്നാണ് സൂചന. അധ്യക്ഷ പദത്തില്‍ അമിത്ഷാ തുടര്‍ന്ന് മറ്റ് സംഘടനാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ വര്‍ക്കിംഗ് പ്രസിഡന്‍റിനെ നിയോഗിക്കാമെന്ന ആലോചനയാണ് ബിജെപിക്കകത്ത് എന്നാണ് വിവരം. അങ്ങനെ എങ്കിൽ അമിത്ഷാക്ക് പകരം ബിജെപി അധ്യക്ഷ സ്ഥാനത്ത് വന്നേക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മുൻ കേന്ദ്ര മന്ത്രി ജെപി നദ്ദ തന്നെയാകും വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുക. 

സുപ്രധാനം എന്ന് കരുതുന്ന തെരഞ്ഞെടുപ്പുകൾ കഴിയുന്നത് വരെ അമിത് ഷാ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും നിലപാടെന്നാണ് വിവരം. ഈ വര്‍ഷം അവസാനമാണ് മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനിടെ സംഘടനാ തെരഞ്ഞെടുപ്പിനും ബിജെപിയിൽ കളമൊരുങ്ങുകയാണ്.

മണ്ഡലം പ്രസിഡന്‍റ് മുതല്‍ ദേശീയ അധ്യക്ഷനെ വരെ തെരഞ്ഞെടുക്കുന്ന ബിജെപിയുടെ 'സംഘടന്‍ പര്‍വ്വി'ന് അടുത്തമാസം തുടക്കമാകും. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ ചുമതലയുള്ള ഭാരവാഹികളുടെ യോഗം വ്യാഴം, വെള്ളി ദിവസങ്ങളിലായി ദില്ലിയിൽ അമിത് ഷാ വിളിച്ചിട്ടുണ്ട്.

click me!