
ദില്ലി: ദില്ലി ജഗ്ജീവൻ റാം ആശുപത്രിയിൽ ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടെ 44 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആശുപത്രി അടച്ചു. കൂടുതല്‍ ജീവനക്കാരുടെ പരിശോധനാഫലം പുറത്തുവരാനുണ്ടെന്നാണ് വിവരം. ദില്ലിയില്‍ 24 മണിക്കൂറുകള്‍ക്കിടെ അടച്ച രണ്ടാമത്തെ ആശുപത്രിയാണ് ജഗ്ജീവൻ റാം ആശുപത്രി.
അതിനിടെ കൊവിഡ് വൈറസ് ബാധയെത്തുടര്‍ന്ന് അടച്ച ദില്ലി മയൂര്‍ വിഹാര്‍ ഫേസ് 3 സിആര്‍പിഎഫ് ക്യാമ്പിലെ കൂടുതൽ ജവാന്മാരുടെ കൊവിഡ് പരിശോധന നടത്തി. ക്യാമ്പിൽ കരുതൽ നിരീക്ഷണത്തിലുള്ളവരെയാണ് പരിശോധിച്ചത്. 350 പേരാണ് ഇവിടെ കരുതൽ നിരീക്ഷണത്തിലുള്ളത്. ഇന്നലെയാണ് ദില്ലി മയൂര്‍ വിഹാര്‍ ഫേസ് 3 സിആര്‍പിഎഫ് ക്യാപിലെ ജവാന്മാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിരീക്ഷണത്തിലാക്കിയവരില്‍ മൂന്നു മലയാളികളുമുണ്ട്. ജവാന്മാരില്‍ കുറച്ചുപേരെ ചാവ്ല ഐടിബിപി ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. അവധി കഴിഞ്ഞെത്തിയ ജവാനില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam