ക്ഷേത്രത്തിന്‍റെ അലമാരയില്‍ സൂക്ഷിച്ച പണം കവർന്നതായി പരാതി

Published : Jan 28, 2020, 08:27 PM ISTUpdated : Jan 28, 2020, 08:55 PM IST
ക്ഷേത്രത്തിന്‍റെ അലമാരയില്‍ സൂക്ഷിച്ച പണം കവർന്നതായി പരാതി

Synopsis

ക്ഷേത്രത്തിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ബെംഗളൂരു: ബെംഗളൂരുവില്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന പണം മോഷണം പോയതായി പരാതി. മൈസൂരു റോഡിനു സമീപമുള്ള  ബൈട്രായനപുരയിലെ ഗാളി ആഞ്ജനേയ ക്ഷേത്രത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 48,000 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ട്രസ്റ്റികളിലൊരാളായ മഞ്ജുനാഥാണ് പരാതി നല്‍കിയത്.

ജനുവരി 15ന് രാത്രി 11.45 ഓടെയാണ് സംഭവം. മോഷ്ടാക്കൾ ക്ഷേത്ര മതിൽ ചാടിക്കടന്ന് ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോലെടുത്ത് പണവുമായി കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ബൈട്രായനപുര പൊലീസ് സംഭവത്തിൽ കേസെടുത്തു.

Read More: പൊലീസിന്റെ പിടിയിൽ നിന്ന് കള്ളൻ രക്ഷപ്പെട്ടു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കോൺഗ്രസ് 1975ൽ ജനാധിപത്യത്തെ കൊന്നതാണ്'; ജനങ്ങൾക്ക് വേണ്ടത് തെളിവുകളാണ്, ആരോപണങ്ങളല്ലെന്ന് അനുരാഗ് താക്കൂർ
എങ്ങും ബാരിക്കേഡ്, സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ ഇന്ത്യ സഖ്യത്തിന്‍റെ 'ദില്ലി ചലോ' മാർച്ച് തട‌ഞ്ഞ് പൊലീസ്; ഭരണഘടന ഉയർത്തി രാഹുൽ, സംഘർഷഭരിതം