കണ്ണൂർ: സംസ്ഥാനത്ത് കസ്റ്റഡിയിലായിരുന്ന മോഷ്ടാവ് രക്ഷപ്പെട്ടു. കണ്ണൂരിലാണ് സംഭവം. മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെ ആക്രമിച്ച് മോഷണം നടത്തിയ കേസിലടക്കം പ്രതിയായ കള്ളനാണ് പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്.

ബംഗ്ലാദേശ് സ്വദേശി മാണികാണ് രക്ഷപ്പെട്ടത്. നിരവധി മോഷണക്കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ട്രെയിൻ യാത്രക്കിടെയാണ് സംഭവം. പൊലീസിന്റെ കണ്ണുവെട്ടിച്ച് ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.