കര്‍ണാടകയില്‍ ബസിന് തീപിടിച്ച് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു

Published : Aug 12, 2020, 09:17 AM IST
കര്‍ണാടകയില്‍ ബസിന് തീപിടിച്ച്  കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു

Synopsis

അപകടം സമയം ബസില്‍ 32 യാത്രക്കാരുണ്ടായിരുന്നു. മറ്റ് യാത്രക്കാര്‍ രക്ഷപ്പെട്ടെങ്കിലും മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും മരിച്ചു.  

ബെംഗളൂരു കര്‍ണാടകയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. വിജയപുരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിനാണ് ചിത്രദുര്‍ഗ ഹൈവേയിലെ കെആര്‍ ഹള്ളിയില്‍ വെച്ച് ബുധനാഴ്ച പുലര്‍ച്ചെ തീപിടിച്ചത്. 

അപകടം സമയം ബസില്‍ 32 യാത്രക്കാരുണ്ടായിരുന്നു. മറ്റ് യാത്രക്കാര്‍ രക്ഷപ്പെട്ടെങ്കിലും മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും മരിച്ചു. എന്‍ജിന്‍ തകരാര്‍ കാരണമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.  പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഹിരിയൂര്‍ പൊലീസ് അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ