ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു; ദുരന്തം വെള്ളച്ചാട്ടത്തിൽ കുളിക്കുമ്പോൾ; സംഭവം മഹാരാഷ്ട്രയില്‍

Published : Jun 30, 2024, 11:21 PM IST
ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു; ദുരന്തം വെള്ളച്ചാട്ടത്തിൽ കുളിക്കുമ്പോൾ; സംഭവം മഹാരാഷ്ട്രയില്‍

Synopsis

യാതൊരു വിധത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇവർ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്. 

മുംബൈ: മഹാരാഷ്ട്രയിലെ ലോണാവാലയിൽ ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിലെ 5 അം​ഗങ്ങൾ മരിച്ചു. അവധി ആഘോഷിക്കാനെത്തിയ കുടുംബം ഭുസി അണക്കെട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിൽ ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്. കുടുംബം ഒഴുക്കിൽപെടുന്നതിന്റെ ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതാണ്. 9 പേരാണ് വെള്ളച്ചാട്ടത്തിന് നടുവിൽ നിൽക്കുന്നതായി കാണുന്നത്. കൂട്ടത്തിലൊരു കൈക്കുഞ്ഞുമുണ്ട്. തൊട്ടുപിന്നിൽ വെള്ളം ഇരമ്പി വരുന്നതും കാണാം. യാതൊരു വിധത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇവർ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്. ഇവിടങ്ങളിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയായിരുന്നു.

ഒഴുക്കിൽപ്പെട്ടവരിൽ 3 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവശേഷിക്കുന്ന രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. സമീപപ്രദേശത്ത് തന്നെയുള്ള കുടുംബമാണിതെന്നാണ് പൊലീസിന്റെ അറിയിപ്പ്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി