ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 5 പൊലീസുകാർ കൊല്ലപ്പെട്ടു

Published : Jun 14, 2019, 09:25 PM ISTUpdated : Jun 14, 2019, 10:21 PM IST
ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 5 പൊലീസുകാർ കൊല്ലപ്പെട്ടു

Synopsis

ജാര്‍ഖണ്ഡിലെ ജാംഷഡ്പൂരിലായിരുന്നു സംഭവം. ഇന്ന് വൈകുന്നേരത്തോടെയാണ് ആക്രമണം നടന്നത്. രണ്ട് മാവോയിസ്റ്റുകളാണ് അക്രമം നടത്തിയതെന്നാണ് വിവരം.

റാഞ്ചി: ജാര്‍ഖണ്ഡിലെ ജാംഷഡ്പൂരില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഇന്ന് വൈകുന്നേരത്തോടെയാണ് ആക്രമണം നടന്നത്.

ജാംഷഡ്പൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുളള സരൈകേല ജില്ലയിലെ ഒരു ചന്തയിലാണ് ആക്രമണം നടന്നത്. പൊലീസ് പട്രോളിങ്ങിനിടയിലായിരുന്നു ആക്രമണം. രണ്ട് മാവോയിസ്റ്റുകളാണ് അക്രമം നടത്തിയതെന്നാണ് വിവരം. അഞ്ച് പൊലീസുകാരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇവരുടെ ആയുധങ്ങളും മാവോയിസ്റ്റുകള്‍ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ധനവില കുതിക്കുന്നു; നികുതി ഇളവ് ആവശ്യപ്പെട്ട് എയർ ഇന്ത്യയും ഇൻഡിഗോയും, ടിക്കറ്റ് നിരക്കിലും വർധനവ്
ഓർഡർ ചെയ്തത് മട്ടൻ ബിരിയാണി, കിട്ടിയത് നായയുടെ ഇറച്ചിയെന്ന് ആരോപണം, വീഡിയോയെ ചൊല്ലി സാമൂഹ്യമാധ്യമങ്ങളിൽ പോര്