സംസ്കൃത സർവകലാശാലയിൽ വഴിതടഞ്ഞതിന്റെ പേരിലാണ് വിദ്യാർഥികൾക്കെതിരേ ആദ്യം കേസെടുത്തത്. അത് പിന്നീട് എങ്ങനെയാണ് വിസിയെ കൈയേറ്റം ചെയ്ത കേസായി. അത് ഗവർണർ ഇടപെട്ട് ചെയ്തതാണ്. ഗവർണർ നേരിട്ട് ഡിജിപിയെ വിളിച്ചു. ചരിത്രത്തിൽ അപൂർവമായ നടപടിയായിരുന്നു അത്. മുഖ്യമന്ത്രി ഇതിൽ കുറ്റകരവും ഭരണഘടനാവിരുദ്ധവുമായ നിശബ്ദത പാലിച്ചു.
ദില്ലി: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെതിരേ സിപിഎം നേതാവ് പി രാജീവ്. മുഖ്യമന്ത്രി വി ഡി സതീശൻ മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ അടിമയാണെന്നും സംഘി മുഖ്യമന്ത്രിയെപ്പോലെയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും പി രാജീവ് ആരോപിച്ചു. നുണകൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മുഖ്യമന്ത്രി മാറിയെന്നും പി രാജീവ് കുറ്റപ്പെടുത്തി.
സംസ്കൃത സർവകലാശാലയിൽ വഴിതടഞ്ഞതിന്റെ പേരിലാണ് വിദ്യാർഥികൾക്കെതിരേ ആദ്യം കേസെടുത്തത്. അത് പിന്നീട് എങ്ങനെയാണ് വിസിയെ കൈയേറ്റം ചെയ്ത കേസായി. അത് ഗവർണർ ഇടപെട്ട് ചെയ്തതാണ്. ഗവർണർ നേരിട്ട് ഡിജിപിയെ വിളിച്ചു. ചരിത്രത്തിൽ അപൂർവമായ നടപടിയായിരുന്നു അത്. മുഖ്യമന്ത്രി ഇതിൽ കുറ്റകരവും ഭരണഘടനാവിരുദ്ധവുമായ നിശബ്ദത പാലിച്ചു. തുടർന്ന് ഗവർണറുടെ നിർദേശപ്രകാരമാണ് പൊലീസ് എഫ്ഐആർ മാറ്റിയതെന്നും പി രാജീവ് ആരോപിച്ചു.
ഇതൊന്നും ചോദ്യംചെയ്യാതെ വി ഡി സതീശൻ ഒരു സംഘി മുഖ്യമന്ത്രിയായി. ആർലേക്കർ പറഞ്ഞാൽ സതീശന് വേദവാക്യമാണ്. എന്ത് മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ഒരു എഫ്ഐആറിൽ അന്വേഷണം നടക്കുമ്പോൾ അവർ ആക്രമിച്ചു എന്ന് മുഖ്യമന്ത്രി പറയാൻ പാടുണ്ടോ. മന്ത്രിസഭയുടെ ഉപദേശവും ശുപാർശയും അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ചുരുങ്ങിയ സമയം കൊണ്ട് ഈ സർക്കാർ പ്രകടമായ അഴിമതിയിലേക്ക് പോകുന്നു. പ്രകടമായ ബിജെപി വിധേയത്വത്തിലേക്ക് പോകുന്നു. എല്ലാവരെയും എല്ലാകാലത്തേക്കും കബളിപ്പിക്കാൻ പറ്റില്ല. കുറച്ചുകാലത്തേക്ക് എല്ലാവരെയും കബളിപ്പിക്കാം. കുറേ ആളുകളെ കുറേകാലത്തേക്കും കബളിപ്പിക്കാം. മുഖ്യമന്ത്രി നുണകളുടെ ഫാക്ടറി ആയി മാറിയെന്നും പി രാജീവ് പറഞ്ഞു.







