അമ്മക്കടുവയും നാല് കുട്ടികളും ചത്തു, കൊലപ്പെടുത്തിയ പശുവിന്റെ മൃതദേഹത്തിൽ വിഷം വെച്ചതെന്ന് സംശയം

Published : Jun 27, 2025, 07:58 AM IST
Tiger dies

Synopsis

കടുവകളുടെ മരണത്തിൽ സംസ്ഥാന വനം മന്ത്രി ഈശ്വർ ഖന്ദ്രെ പ്രതികരിച്ചു. സംഭവം അസ്വാഭാവികമാണെന്നും മൂന്ന് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും അദ്ദേഹം ആശ്യപ്പെട്ടു.

മൈസൂരു/ബെംഗളൂരു: കർണാടകയിലെ മാലെ മഹാദേശ്വര വന്യജീവി സങ്കേതത്തിലെ വനമേഖലയിൽ തള്ളക്കടുവയെയും നാല് കുഞ്ഞുങ്ങളെയും ചത്ത നിലയിൽ കണ്ടെത്തി. സംസ്ഥാനത്ത് ഒറ്റദിവസം ഒറ്റ സ്ഥലത്ത് നടക്കുന്ന ഏറ്റവും വലിയ കടുവ മരണനിരക്കാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിഷബാധയെന്നാണ് പ്രാഥമിക നി​ഗമനം. ദിവസങ്ങൾക്ക് മുമ്പ് കടുവ പശുവിനെ കൊന്നിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ചത്ത പശുവിൽ വിഷം കലർത്തിയെന്നാണ് കരുതുന്നത്. കടുവയും കുഞ്ഞുങ്ങളും അതിനെ ഭക്ഷിച്ചതിന് ശേഷമായിരിക്കാം ചത്തതെന്നും പറയുന്നു. മരണകാരണം സ്ഥിരീകരിക്കാൻ വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടം നടത്തും.

കടുവകളുടെ മരണത്തിൽ സംസ്ഥാന വനം മന്ത്രി ഈശ്വർ ഖന്ദ്രെ പ്രതികരിച്ചു. സംഭവം അസ്വാഭാവികമാണെന്നും മൂന്ന് ദിവസത്തിനുള്ളിൽ  അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും അദ്ദേഹം ആശ്യപ്പെട്ടു. എംഎം ഹിൽസിലും പരിസര പ്രദേശങ്ങളിലും മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാണ്. വനം ജീവനക്കാരുടെ അശ്രദ്ധ, വൈദ്യുതാഘാതം, വിഷബാധ കാരണം മൂലമാണ് മരണം സംഭവിച്ചതെങ്കിൽ, ക്രിമിനൽ കേസുകൾ ഫയൽ ചെയ്യുമെന്ന് ഖന്ദ്രെ പറഞ്ഞു.

മധ്യപ്രദേശിന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ വരയുള്ള വേട്ടക്കാരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. സംസ്ഥാനത്തുടനീളമുള്ള കടുവകളുടെ ആവാസ വ്യവസ്ഥകൾ പ്രശ്നത്തിലാണെന്ന് സംരക്ഷകർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 906 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള എംഎം ഹിൽസ് വന്യജീവി സങ്കേതത്തിന് കടുവ സംരക്ഷണ പദവി ലഭിക്കാൻ ഏറെക്കാലമായി കാത്തിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുഖയാത്ര, 180 കിലോമീറ്റർ വരെ വേഗത, ആർഎഎസി ഇല്ല; രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ഇന്ന്
അരുണാചൽ തവാങ്ങിൽ മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു, ഒരാൾക്കായി തെരച്ചിൽ, തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം