
ആഗ്ര: വീടിനു സമീപം കളിച്ചു കൊണ്ടിരിക്കെ പാർക്ക് ചെയ്ത കാറിനുള്ളിൽ അബദ്ധത്തിൽ കുടുങ്ങിയ അഞ്ചുവയസ്സുകാരൻ ശ്വാസം മുട്ടി മരിച്ചു. ഉത്തർപ്രദേശിലെ ഹത്രാസ് സിക്കന്ദ്രറാവു പട്ടണത്തിലെ ഗാർഹി ബുണ്ടു ഖാൻ പ്രദേശത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. എൽകെജി വിദ്യാർഥിയായ ദേവ് യാദവാണ് മരിച്ചത്. വെയിലത്താണ് കാർ പാർക്ക് ചെയ്തിരുന്നത്.
സംഭവം നടക്കുമ്പോൾ കൃഷിയിടത്തിലായിരുന്നുവെന്ന് പിതാവ് നരേന്ദ്ര യാദവ് പറഞ്ഞു. ഉച്ചഭക്ഷണ സമയത്ത് ഭാര്യ അവനെ അന്വേഷിച്ചെങ്കിലും എവിടെയും കണ്ടില്ല. പിന്നീട് എന്നെ വിളിച്ചു. ഞാൻ വീട്ടിലെത്തി മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കാറിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി കുട്ടിയെ കണ്ടെത്തി. ഉടൻ തന്നെ അടുത്തുള്ള ഒരു പ്രാദേശിക ക്ലിനിക്കിലെത്തിച്ചെങ്കിലും മരിച്ചുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ആലപ്പുഴയിൽ രണ്ടാനച്ഛന്റെ ക്രൂരത! 12 വയസുകാരന് ക്രൂര മർദ്ദനം, ദേഹമാസകലം പരിക്ക്
മകൻ പലപ്പോഴും കാറിൽ കളിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ അവൻ അകത്ത് കുടുങ്ങിപോകുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam