'റെക്കോര്‍ഡിട്ട്' ബിജെപി; പുതിയ അംഗങ്ങള്‍ ഏഴ് കോടി

Published : Aug 29, 2019, 11:33 PM IST
'റെക്കോര്‍ഡിട്ട്' ബിജെപി; പുതിയ അംഗങ്ങള്‍ ഏഴ് കോടി

Synopsis

ബിജെപിയില്‍ 20 ശതമാനം അംഗങ്ങളെ പുതിയതായി ചേര്‍ക്കണമെന്നായിരുന്നു ലക്ഷ്യമെന്നും എന്നാല്‍ അത് 50 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞെന്നും നഡ്ഡ പറഞ്ഞു.

ദില്ലി: ബിജെപിയില്‍ പുതിയതായി അംഗത്വമെടുത്തത് ഏഴുകോടി ആളുകള്‍. ഇതോടെ ബിജെപിയില്‍ 18 കോടി അംഗങ്ങളുണ്ടെന്ന് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റ് ജെപി നഡ്ഡ അറിയിച്ചു. ദില്ലിയിലെ പാര്‍ട്ടി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു നഡ്ഡ ഇക്കാര്യം അറിയിച്ചത്. 

ബിജെപിയില്‍ 20 ശതമാനം അംഗങ്ങളെ പുതിയതായി ചേര്‍ക്കണമെന്നായിരുന്നു ലക്ഷ്യമെന്നും എന്നാല്‍ അത് 50 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞെന്നും നഡ്ഡ പറഞ്ഞു. പശ്ചിമ ബംഗാളില്‍ മാത്രം ഒരു കോടി ആളുകള്‍ ബിജെപിയില്‍ പുതിയതായി അംഗമായെന്നും 10 ലക്ഷം ലക്ഷ്യം വെച്ച പശ്ചിമ ബംഗാളില്‍ 30 ലക്ഷം പേര്‍ ബിജെപിയില്‍ അംഗമാകാന്‍ മുമ്പോട്ട് വന്നെന്നും നഡ്ഡ അറിയിച്ചു. 2015- ല്‍  11 കോടിയായിരുന്നു ബിജെപിയുടെ അംഗസംഖ്യ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റഷ്യൻ എണ്ണ നിർത്തിയോ? ട്രംപിന് ഇന്ത്യ കീഴടങ്ങിയോ? ചോദ്യങ്ങളുമായി പ്രതിപക്ഷം; ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ പാർലമെന്‍റിൽ പ്രതിഷേധം കത്തും
കെപിസിസി അധ്യക്ഷന്‍റെ 'പ്രഖ്യാപനം' തള്ളി പ്രതിപക്ഷ നേതാവ്; 'ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് പ്രഖ്യാപിച്ചിട്ടില്ല, സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല'