
ദില്ലി: ഇന്ത്യൻ സേനയേയും പാക്സേനയേയും താരതമ്യം ചെയ്തുള്ള പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് അരുന്ധതി റോയി. പത്തു വർഷം മുമ്പുള്ള പ്രസ്താവന മനപൂർവ്വമല്ലാത്ത പിഴവെന്ന് അരുന്ധതി റോയി വ്യക്തമാക്കി. പാകിസ്ഥാൻ സേന സ്വന്തം ജനങ്ങൾക്കെതിരെ അക്രമം നടത്താറില്ലെന്ന് അരുന്ധതി റോയി പറയുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
കശ്മീരിൽ ഇന്ത്യൻ സൈന്യത്തെ സ്വന്തം ജനങ്ങൾക്കെതിരെ ഉപയോഗിക്കുന്നു എന്നും അരുന്ധതി റോയി അഭിപ്രായപ്പെട്ടിരുന്നു. ചില സമയങ്ങളിൽ ഓർക്കാതെ ഇത്തരം കാര്യങ്ങൾ പറഞ്ഞു പോകുന്നതാണ്. പാകിസ്ഥാൻ ബംഗ്ളാദേശിൽ സ്വന്തം ജനതയെ കൂട്ടക്കൊല ചെയ്തെന്നാണ് തൻറെ അഭിപ്രായം. അതേസമയം ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് ഫാസിസമെന്ന നിലപാടിൽ മാറ്റമില്ലെന്നും അരുന്ധതി റോയി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam