ആന്ധ്രാപ്രദേശിൽ വിഷവാതകദുരന്തം: ഓയിൽ ടാങ്കർ വൃത്തിയാക്കാനിറങ്ങിയ ഏഴ് പേർ മരിച്ചു

Published : Feb 09, 2023, 03:11 PM IST
ആന്ധ്രാപ്രദേശിൽ വിഷവാതകദുരന്തം: ഓയിൽ ടാങ്കർ വൃത്തിയാക്കാനിറങ്ങിയ ഏഴ് പേർ മരിച്ചു

Synopsis

ടാങ്കറിലേക്ക് ആദ്യം കയറിയ തൊഴിലാളി കുറച്ച് നേരം കഴിഞ്ഞും പുറത്തിറങ്ങി വരാതിരുന്നതിനെത്തുടർന്നാണ് മറ്റ് ഏഴ് പേരും അകത്തേക്ക് കയറിയത്.

കാക്കിനാട: ആന്ധ്രാപ്രദേശിലെ കാക്കിനാടയിൽ ഓയിൽ ടാങ്കറിൽ നിന്ന് വിഷവാതകം ശ്വസിച്ച് ഏഴ് മരണം. കാക്കിനാടയിലെ ജിരംഗപേട്ടയിലുള്ള അമ്പാടി സുബ്ബണ്ണ ഓയിൽ ഫാക്ടറി വളപ്പിലുള്ള ഓയിൽ ടാങ്കർ വൃത്തിയാക്കാൻ കയറിയവരാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. മരിച്ച ഏഴ് പേരും ഈ ഫാക്ടറിയിലെ തൊഴിലാളികളാണ്. ടാങ്കറിലേക്ക് ആദ്യം കയറിയ തൊഴിലാളി കുറച്ച് നേരം കഴിഞ്ഞും പുറത്തിറങ്ങി വരാതിരുന്നതിനെത്തുടർന്നാണ് മറ്റ് ഏഴ് പേരും അകത്തേക്ക് കയറിയത്. മരിച്ചവരിൽ രണ്ട് പേർ പെദ്ദാപുരം മണ്ഡലത്തിലെ പുലിമേരു സ്വദേശികളാണ്. ബാക്കി അഞ്ച് പേർ പാടേരു സ്വദേശികളാണെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‍മോർട്ടത്തിന് ശേഷം ഇവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പൊലീസ് അറിയിച്ചു. 

PREV
click me!

Recommended Stories

ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'
ദില്ലി - ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് 'തീവില'! പ്രധാന റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ