സീവേജ് ടാങ്കിന് പിന്നിലെ കുഴിയിൽ വീണ് 7 വയസുകാരന് ദാരുണാന്ത്യം; പ്രതിഷേധം ശക്തം, സംഭവം ജയ്പൂരിൽ

Published : Apr 15, 2025, 12:40 PM ISTUpdated : Apr 15, 2025, 12:41 PM IST
സീവേജ് ടാങ്കിന് പിന്നിലെ കുഴിയിൽ വീണ് 7 വയസുകാരന് ദാരുണാന്ത്യം; പ്രതിഷേധം ശക്തം, സംഭവം ജയ്പൂരിൽ

Synopsis

കുഴി കുഴിച്ചവർ അത് മൂടിയില്ലെന്നാണ് കുട്ടികളുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. ഇതിനു ശേഷം മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോർട്ടംഅധികാരികൾ കൃത്യസമയത്ത് നടത്തിയില്ലെന്നും ആരോപണമുണ്ട്.

റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂരിൽ സീവേജ് ടാങ്കിന് പിന്നിലെ കുഴിയിൽ വീണ് 7 വയസുകാരന് ദാരുണാന്ത്യം. ദിവ്യാൻഷ് കുമാർ എന്ന കുട്ടിയാണ് മരിച്ചത്. മൂന്ന് കുട്ടികൾ ഒരുമിച്ച് കുഴിയിൽ വീണിരുന്നെങ്കിലും രണ്ട് പേരെ രക്ഷിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരമായിത്തന്നെ തുടരുകയാണ്. 

കുഴി കുഴിച്ചവർ അത് മൂടിയില്ലെന്നാണ് കുട്ടികളുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. ഇതിനു ശേഷം മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോർട്ടംഅധികാരികൾ കൃത്യസമയത്ത് നടത്തിയില്ലെന്നും ആരോപണമുണ്ട്.  പിന്നീട്, കുട്ടിയുടെ അന്ത്യകർമങ്ങൾ തിടുക്കത്തിൽ നടത്തിയെന്ന് നാട്ടുകാ‍ർ പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. 

കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ബസിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി, കുട്ടിക്ക് ഗുരുതര പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

PREV
Read more Articles on
click me!

Recommended Stories

കനത്ത പൊലീസ് കാവൽ, ആയിരങ്ങളുടെ സാന്നിധ്യം, 'ബാബരി മസ്ജിദി'ന് തറക്കല്ലിട്ടു, പുതിയ പാർട്ടി രൂപീകരിക്കുമെന്ന് തൃണമൂൽ എംഎൽഎ
അടിയന്തര ഇടപെടലുമായി കേന്ദ്രം, വിമാന ടിക്കറ്റ് നിരക്കിൽ പരിധി നിശ്ചയിച്ചു