7 വർഷമായിട്ടും കുട്ടികളില്ല, ഭർത്താവിന് പരസ്ത്രീ ബന്ധമെന്ന് സംശയം, മയക്കിക്കിടത്തി സ്വകാര്യ ഭാഗങ്ങൾ കുത്തിക്കീറി ഭാര്യ, അറസ്റ്റ്

Published : Oct 09, 2026, 09:48 PM IST
knife attack

Synopsis

ശബ്നം എന്ന യുവതിയെയാണ് ഭർത്താവിനെ ആക്രമിച്ചതിന് അറസ്റ്റ് ചെയ്തത്. നദീം എന്ന യുവാവ് പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്.

മീററ്റ്: മറ്റൊരു സ്ത്രീയുമായി ബന്ധമെന്ന് സംശയത്തിന് പിന്നാലെ ഭർത്താവിനെ മയക്കിക്കിടത്തി സ്വകാര്യ ഭാഗങ്ങൾ കത്തി കൊണ്ട് കുത്തിക്കീറി ഭാര്യ. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം. സാരമായി പരിക്കേറ്റ യുവാവിന്റെ പരാതിയിൽ ഭാര്യയെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ലിസാരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ജെയ്ഡ് ഗാർഡനിലാണ് സംഭവമുണ്ടായത്. ശബ്നം എന്ന യുവതിയെയാണ് ഭർത്താവിനെ ആക്രമിച്ചതിന് അറസ്റ്റ് ചെയ്തത്. നദീം എന്ന യുവാവ് പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്. കോട്വാലി സർക്കിൾ ഓഫീസർ വ്യക്തമാക്കുന്നത് അനുസരിച്ച് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി വച്ചാണ് നദീമിനെ ശബ്നം ആക്രമിച്ചത്. വൈകുന്നേരം നൽകിയ കാപ്പിയിൽ ഉറക്കു മരുന്ന് കലർത്തി നൽകിയ ശേഷമായിരുന്നു ആക്രമണം. പരിക്കേറ്റ് രക്തം വാർന്ന നലയിൽ ബന്ധുക്കളാണ് നദീമിനെ കണ്ടെത്തിയത്.

ഏഴ് വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ ദമ്പതികൾക്ക് കുട്ടികളുണ്ടായിരുന്നില്ല. ഇതിനിടയിലാണ് നദീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി ശബ്നത്തിന് സംശയം തോന്നിയത്. ഇതിനെ ചൊല്ലി ഇവർക്കിടയിൽ കലഹം പതിവായിരുന്നു. ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോയ ശബ്നത്തെ പൊലീസ് പരാതിക്ക് പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വോട്ട് ചോരി' രാഷ്ട്രപതി കേട്ടു, നിഷേധിച്ചില്ല, അത്ഭുതപ്പെടുത്തിയെന്നും രാഹുൽ; ഗ്യാനേഷിനെ പുറത്താക്കാൻ നിവേദനം നൽകി ഇന്ത്യ സഖ്യം, പ്രതിഷേധം തുടരും
നിക്ഷേപകർക്ക് 5 ലക്ഷം കോടിയുടെ നേട്ടം, ഐടി കരുത്തിൽ കുതിച്ചുയർന്ന് ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കരുത്തുകാട്ടി