കനത്തമഴയിൽ ഭീമൻ പരസ്യബോർഡ് നിലതെറ്റി വീണുണ്ടായ അപകടത്തിൽ 8 മരണം, അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ

Published : May 13, 2024, 10:54 PM IST
കനത്തമഴയിൽ ഭീമൻ പരസ്യബോർഡ് നിലതെറ്റി വീണുണ്ടായ അപകടത്തിൽ 8 മരണം, അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ

Synopsis

മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം സഹായധനം പ്രഖ്യാപിച്ചു

മുംബൈ: മുംബൈ ഘാട്ട്കോപ്പറിലെ പെട്രോൾ പമ്പിന് മുകളിലേക്ക് പരസ്യ ബോർഡ് തക‍ർന്നു വീണുണ്ടായ അപകടത്തിൽ എട്ട് മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ 64  പേരെ തൊട്ടടുത്തുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും രക്ഷാ പ്രവർത്തനം തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം സഹായധനം പ്രഖ്യാപിച്ചു. ഇതിനൊപ്പം തന്നെ സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട് ഷിൻഡെ സർക്കാർ. വൈകിട്ട് മുംബൈയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ പൊടിക്കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്.

'51 സീറ്റിൽ ഒതുങ്ങും', പരാമർശത്തിൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെതിരെ പരാതി നൽകി വൈഎസ്ആ‌ർസിപി

അതേസമയം കനത്തമഴയിൽ അക്ഷരാർത്ഥത്തിൽ മുംബൈ ന​ഗരം വിറങ്ങലിച്ചിരിക്കുകയാണ്. ന​ഗരത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ. വഡാലയിൽ ഇരുമ്പു കമാനം തകർന്നു വീണ് പത്തിലധികം കാറുകൾ പൂർണമായും തകർന്നു. ജോഗേഷ്വരിയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പൊടിക്കാറ്റിലും മഴയിലും മുംബൈ സബ് അർബൻ റെയിൽവേ പൂർണമായും നിലച്ചു. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് സർവീസ് നടത്തുന്നത്. മുംബൈ വിമാനത്താവളത്തിൽ പൊടിക്കാറ്റ് മൂലം കാഴ്ച്ച മങ്ങി വിമാന സർവീസുകൾ വൈകി, പല വിമാനങ്ങളും വഴിത്തിരിച്ചുവിട്ടു. നഗരത്തിൽ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്, പലയിടങ്ങളിലും വൈദ്യുതി മുടങ്ങിയതോടെ ജനജീവിതം ദുസഹമായി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം