
വിശാഖപട്ടണം: മകൻ കാറിനകത്തുണ്ടെന്ന കാര്യം അറിയാതെ അച്ഛൻ കാർ പുറത്തു നിന്ന് അടച്ചതിനെ തുടർന്ന് എട്ട് വയസുകാരന് ദാരുണാന്ത്യം. വിശാഖപട്ടണത്ത് സിന്ധ്യയിലുള്ള നേവി ക്വാർട്ടേർസിലാണ് സംഭവം.
ഒരു ലെഫ്റ്റനന്റ് കമ്മാന്ററുടെ വീട്ടിൽ ജോലി ചെയ്ത ആളിന്റെ മകനാണ് മരിച്ചത്. കാർ വൃത്തിയാക്കിയ ശേഷം മകൻ അകത്തുള്ള കാര്യമറിയാതെ അച്ഛൻ കാറടച്ചു. ശ്വാസംമുട്ടി മരണത്തോട് കുട്ടി മല്ലടിക്കുന്നത് ആരുടെയും ശ്രദ്ധയിൽ പതിഞ്ഞില്ല.
കുട്ടിയെ കാണാതായി തിരച്ചിൽ നടക്കുന്നതിനിടെ ലെഫ്റ്റനന്റ് കമ്മാന്ററാണ് കുട്ടി കാറിനകത്ത് മരിച്ച് കിടക്കുന്നത് കണ്ടത്. നേവി ക്വാർട്ടേർസിനകത്ത് അന്വേഷണം നടത്താൻ അനുമതി തേടിയതായി പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam