
ഭുബനേശ്വർ: ഒഡീഷയിലെ സാംബൽപൂർ ജില്ലയിലെ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ ഹോം ഗാർഡ് റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതിയത് എയർസ്ട്രിപ്പിൽ. പരീക്ഷക്കായി മാറ്റുകളോ മേശകളോ നൽകാത്തതിനാൽ നിലത്തിരുന്നാണ് പരീക്ഷ എഴുതിയത്. ഡ്രോൺ ഉപയോഗിച്ച് പകർത്തിയ ക്രമീകരണത്തിന്റെ വീഡിയോ ഓൺലൈനിൽ വ്യാപകമായ പ്രചരിച്ചു. ഡിസംബർ 16 ന് 187 ഹോം ഗാർഡ് തസ്തികകളിലേക്കാണ് പരീക്ഷ നടത്തിയത്. പരിമിതമായ ഒഴിവുകൾ ഉണ്ടായിരുന്നിട്ടും, ജമാദർപാലി എയർസ്ട്രിപ്പിൽ 8,000 ൽ അധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. പരീക്ഷയ്ക്കുള്ള ഏറ്റവും കുറഞ്ഞ യോഗ്യത അഞ്ചാം ക്ലാസ് പാസാകുക എന്നതായിരുന്നെങ്കിലും, ബിരുദ യോഗ്യതയുള്ളവർ പോലും പരീക്ഷക്കെത്തി.
ഉദ്യോഗാർഥികളുടെ പെരുപ്പം കാരണം എയർസ്ട്രിപ്പിലാണ് പരീക്ഷയെഴുതിച്ചത്. അസാധാരണമായ ക്രമീകരണം വിമർശനത്തിനും ചർച്ചയ്ക്കും കാരണമായിട്ടുണ്ട്. തൊഴിലില്ലായ്മയുടെ വെല്ലുവിളികൾ ഉയർത്തി, തൊഴിലവസരങ്ങൾ സർക്കാർ കൈകാര്യം ചെയ്യുന്നതിനെ ചോദ്യം ചെയ്യാൻ പ്രതിപക്ഷ നേതാക്കൾ വീഡിയോ ഉപയോഗിച്ചു. സോഷ്യൽ മീഡിയ ഉപയോക്താക്കളും ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്, ചിലർ പരീക്ഷ ഒരു ഔപചാരിക പരീക്ഷയേക്കാൾ ഒരു പൊതുസമ്മേളനത്തോട് സാമ്യമുള്ളതാണെന്ന് അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam