'മുസ്ലിംകള്‍ക്ക് മക്ക പോലെയാണ് ഹിന്ദുക്കള്‍ക്ക് അയോധ്യ'; ഇന്ത്യയിലെ 99 ശതമാനം മുസ്ലിംകളും മതംമാറി എത്തിയവരെന്ന് ബാബാ രാംദേവ്

Published : Nov 16, 2019, 06:54 PM ISTUpdated : Nov 16, 2019, 07:43 PM IST
'മുസ്ലിംകള്‍ക്ക് മക്ക പോലെയാണ് ഹിന്ദുക്കള്‍ക്ക് അയോധ്യ'; ഇന്ത്യയിലെ 99 ശതമാനം മുസ്ലിംകളും മതംമാറി എത്തിയവരെന്ന് ബാബാ രാംദേവ്

Synopsis

ശ്രീരാമനെ ആരാധിച്ചിരുന്നവരില്‍ മുസ്ലിംകളും ഉള്‍പ്പെട്ടിരുന്നുവെന്ന് ബാബാ രാംദേവ്. ഇന്ത്യയിലെ 99 ശതമാനം മുസ്ലിംകളും മതപരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍. മുസ്ലിംകള്‍ക്ക് മക്ക പോലെയാണ് ഹിന്ദുക്കള്‍ക്ക് അയോധ്യ. 

ദില്ലി: മുസ്ലിംകളും ശ്രീരാമനെ ആരാധിച്ചിരുന്നെന്ന് യോഗാ ഗുരു ബാബാ രാംദേവ്.  ഇന്ത്യയിലെ 99 ശതമാനം മുസ്ലിംകളും  മതപരിവര്‍ത്തനം ചെയ്യപ്പെട്ട് എത്തിയവരാണെന്നാണ് വിശ്വസിക്കുന്നതെന്നും രാംദേവ് പറഞ്ഞു. അയോധ്യ കേസിലെ സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് രാംദേവിന്‍റെ പ്രസ്താവന. 

'സുപ്രീംകോടതി വിധിയെ രാജ്യത്തിന്‍റെ ഐക്യത്തിന്‍റെ ഭാഗമായാണ് കാണുന്നത്. രാമക്ഷേത്രം ഏറ്റവും  മനോഹരമായി നിര്‍മ്മിക്കണമെന്നതാണ് ഇന്ത്യയിലെ ഹിന്ദുക്കളുടെ സ്വപ്നം. നമ്മുടെ സാസ്കാരിക പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാവണം ക്ഷേത്രം. ഹിന്ദുക്കള്‍ക്ക് മാത്രമല്ല മുസ്ലിംകള്‍ക്കും ശ്രീരാമന്‍ ആരാധ്യപുരുഷനായിരുന്നു'- ബാബാ രാംദേവ് പറഞ്ഞു.

കത്തോലിക്കക്കാര്‍ക്ക് വത്തിക്കാന്‍ പോലെ, മുസ്ലിംകള്‍ക്ക് മക്ക പോലെ, സിഖ് മതവിശ്വാസികള്‍ക്ക് സുവര്‍ണക്ഷേത്രം പോലെ തന്നെയാണ് ഹിന്ദുക്കള്‍ക്ക് അയോധ്യയെന്നും രാമക്ഷേത്രം നിര്‍മ്മിക്കാന്‍ മുസ്ലിംകളും പള്ളി പണിയാന്‍ ഹിന്ദുക്കളും പരസ്പരം സഹായിക്കണമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറും 187 ഒഴിവുകൾ, യോ​ഗ്യത അഞ്ചാം ക്ലാസ്, പരീക്ഷക്കെത്തിയത് 8000ത്തിലധികം പേർ, റൺവേയിലിരുന്ന് പരീക്ഷയെഴുതി ഉദ്യോ​ഗാർഥികൾ
ടിക്കറ്റില്ലാതെ സഞ്ചരിക്കുന്ന ട്രെയിൻ യാത്രക്കാർ! ഈ വർഷം പിഴയായി ഈടാക്കിയത് 1,781 കോടി