പോര്‍ഷെ കാറിടിച്ച് ബൈക്ക് യാത്രികരുടെ മരണം: പ്രതിയായ 17-കാരന് പിന്നാലെ അച്ഛനും അറസ്റ്റില്‍

Published : May 21, 2024, 10:40 AM ISTUpdated : May 21, 2024, 11:37 AM IST
 പോര്‍ഷെ കാറിടിച്ച് ബൈക്ക് യാത്രികരുടെ മരണം: പ്രതിയായ 17-കാരന് പിന്നാലെ അച്ഛനും അറസ്റ്റില്‍

Synopsis

അന്വേഷണത്തിന്റെ ഭാ​ഗമായി പൂനെ പൊലീസ് നിരവധി സംഘങ്ങളെ രൂപീകരിക്കുകയും ഇന്ന് പുലർച്ചെ ഛത്രപതി സംഭാജിനഗർ പ്രദേശത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 17 വയസുകാരൻ അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിലാണ് കോടതി ജാമ്യം നൽകിയത്. പൂനെയിലെ കൊറേഗാവ് പാർക്കിൽ ശനിയാഴ്ച വൈകുന്നേരമാണ് ‌അപകടമുണ്ടായത്. 

പൂനെ: പൂനെയിൽ അമിത വേഗതയിലെത്തിയ പോർഷെ കാറിടിച്ച് ബൈക്ക് യാത്രികർ മരിച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത പ്രതിയുടെ അച്ഛൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ നിന്നാണ് വിശാൽ അഗർവാളിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം വിശാൽ അഗർവാൾ ഒളിവിലായിരുന്നു. അന്വേഷണത്തിന്റെ ഭാ​ഗമായി പൂനെ പൊലീസ് നിരവധി സംഘങ്ങളെ രൂപീകരിക്കുകയും ഇന്ന് പുലർച്ചെ ഛത്രപതി സംഭാജിനഗർ പ്രദേശത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൂനെയിലെ കൊറേഗാവ് പാർക്കിൽ ശനിയാഴ്ച വൈകുന്നേരമാണ് ‌അപകടമുണ്ടായത്. 

നേരത്തെ, കേസിൽ അറസ്റ്റിലായ പ്രായപൂർത്തിയാവാത്ത പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒരു റെസ്റ്റോറൻ്റിൽ പാർട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ടെക്കികളായ സുഹൃത്തുക്കളാണ് അപകടത്തിൽ പെട്ടത്. 'പ്രായപൂർത്തിയാവാത്ത പ്രതി 15 ദിവസം യെർവാഡയിൽ ട്രാഫിക് പൊലീസുമായി ചേർന്ന് ജോലി ചെയ്യണം, അപകടത്തെ കുറിച്ച് ഉപന്യാസം എഴുതണം, മദ്യപാന ശീലത്തിന് ചികിത്സ തേടണം, കൗൺസിലിംഗ് സെഷനുകൾ നടത്തണം'- എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ പറഞ്ഞു. 

അതേസമയം, കാറോടിച്ചിരുന്ന കുട്ടി മദ്യപിച്ചാണോ വാഹനമോടിച്ചതെന്ന് സ്ഥിരീകരിക്കാൻ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ രക്തസാമ്പിളുകൾ മെഡിക്കൽ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. കേസിലെ പ്രതി പ്രായപൂർത്തിയാകാത്ത ആളാണെന്നും 304 വകുപ്പ് പ്രകാരമുള്ള നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ടെന്നും പൂനെ സിറ്റി പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. ഇയാൾക്കെതിരെ ഐപിസിയിലെയും മോട്ടോർ വാഹന നിയമത്തിലെയും മറ്റ് വകുപ്പുകളും പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. 

പ്രതി അടുത്തിടെ പ്ലസ്ടു പരീക്ഷ പാസായെന്നും സുഹൃത്തുക്കൾക്കൊപ്പം പാർട്ടിക്ക് പോയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മുണ്ഡ്‌വ പ്രദേശത്തെ ഒരു ബാറിലും പബ്ബിലും അവർ മദ്യം കഴിച്ചതായി സംശയിക്കുന്നുണ്ട്. ഇതിന് ശേഷം കാറിൽ വീട്ടിലേക്ക് പോവുകയായിരുന്നു. പോർഷെ കാർ അമിത വേഗത്തിലായിരുന്നു കുട്ടി ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കല്യാണി നഗർ ജംഗ്ഷനിൽ വച്ച് നിയന്ത്രണം വിട്ട കാർ മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ അനീഷും അശ്വിനിയും റോഡിൽ തെറിച്ചുവീണു മരിച്ചു. പ്രദേശത്ത് ഓടിക്കൂടിയ നാട്ടുകാർ കാറോടിച്ചിരുന്ന കുട്ടിയെ തടഞ്ഞുവെക്കുകയും മർദിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ ദൃശ്യങ്ങളുൾപ്പെടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിനിടെയാണ് പ്രായപൂർത്തിയാവാത്ത പ്രതിയെ അറസ്റ്റ് ചെയ്യുന്നതും ഇന്ന് അച്ഛൻ അറസ്റ്റിലാവുന്നതും.  

കൗതുകം നിറയുന്ന എല്‍ 360, വീഡിയോ പുറത്ത്, സാധാരണക്കാരനായി നായകൻ മോഹൻലാല്‍

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

'എപ്പോഴും ലൊക്കേഷൻ ഓണായിരിക്കണം'! സ്മാർട്ട് ഫോൺ കമ്പനികളോട് കേന്ദ്രത്തിന്റെ നിർദേശം, എതിർത്ത് കമ്പനികൾ -റിപ്പോർട്ട്
ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ