ന​ഗരമധ്യത്തിൽ യുവതിയെ മർദ്ദിച്ചു കാറിൽ കയറ്റി യുവാവ്; വീഡിയോ പുറത്ത്, അന്വേഷണം

Published : Mar 19, 2023, 11:10 AM IST
ന​ഗരമധ്യത്തിൽ യുവതിയെ മർദ്ദിച്ചു കാറിൽ കയറ്റി യുവാവ്; വീഡിയോ പുറത്ത്, അന്വേഷണം

Synopsis

യുവതിയെ മർദ്ദിക്കുമ്പോൾ കൂടെയുള്ള മറ്റൊരാൾ നോക്കിനിൽക്കുന്നത് വീഡിയോയിൽ കാണാം. തിരക്കേറിയ റോഡിന് നടുവിൽ വെച്ചാണ് സ്ത്രീയെ മർദിക്കുകയും ബലമായി ഒരു കാറിലേക്ക് തള്ളിയിടുകയും ചെയ്യുന്നത്. 

ദില്ലി: ന​ഗരമധ്യത്തിൽ യുവതിയെ മർദ്ദിച്ചു കാറിൽ കയറ്റി യുവാവ്. നോർത്ത് വെസ്റ്റ് ദില്ലിയിലെ മംഗോൾപുരിയിലാണ് സംഭവം. റോഡിൽ വെച്ച് ഒരാൾ ഒരു സ്ത്രീയെ ഇടിക്കുകയും കാറിൽ കയറ്റുകയും ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. വീഡിയോ പുറത്തു വന്നതിനെ തുടർന്ന് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. 

യുവതിയെ മർദ്ദിക്കുമ്പോൾ കൂടെയുള്ള മറ്റൊരാൾ നോക്കിനിൽക്കുന്നത് വീഡിയോയിൽ കാണാം. തിരക്കേറിയ റോഡിന് നടുവിൽ വെച്ചാണ് സ്ത്രീയെ മർദിക്കുകയും ബലമായി ഒരു കാറിലേക്ക് തള്ളിയിടുകയും ചെയ്യുന്നത്. കാറിനുള്ളിലേക്ക് തള്ളിയിട്ട സ്ത്രീയെ വീണ്ടും മർദ്ദിക്കുന്നുണ്ട്. തുടർന്ന് ഇരുവരും സ്ത്രീയെ കാറിൽ കയറ്റിക്കൊണ്ടുപോയി. 

വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ് അന്വേഷണം ആരംഭിച്ചതായി ഡൽഹി ഡിസ്ട്രിക്ട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പറഞ്ഞു. അന്വേഷണത്തിൽ ഹരിയാനയിലെ ഗുരുഗ്രാമിലുള്ളതാണ് കാറെന്ന് തെളിഞ്ഞു. ഈ വ്യക്തിയുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി പൊലീസ് സംഘം ഹരിയാനയിലേക്ക് പുറപ്പെട്ടു. രാത്രി പതിനൊന്നരയോടെ ​ഗുരു​ഗ്രാം ചൗക്കിൽ കാറെത്തിയത് സിസിടിവിയിൽ നിന്ന് പൊലീസ് കണ്ടെത്തി. 

ഡൽഹി പൊലീസ് കാറും ഡ്രൈവറെയും കണ്ടെത്തി. കാറിലുണ്ടായിരുന്ന മൂന്നുപേർ എവിടെയാണ് ഇറങ്ങിയതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. രോഹിണി മുതൽ വികാസ്പുരി വരെ യൂബർ ആപ്പ് വഴിയാണ് വാഹനം ബുക്ക് ചെയ്തത്. വഴിമധ്യേ ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് ദേഹോപദ്രവത്തിൽ കലാശിക്കുകയും ചെയ്തെന്ന് ഡ്രൈവർ പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം