കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആശുപത്രിയിൽ മരിച്ചു; മരണകാരണം കസ്റ്റഡി മർദനമെന്ന് കുടുംബം

Published : Jul 27, 2026, 12:34 PM IST
Siyad

Synopsis

പൊലീസ് മർദനത്തിൽ വാരിയെല്ലിനേറ്റ പരിക്കാണ് മരണ കാരണമെന്ന് കൂടുംബം സിയാദിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും മർദിച്ചിട്ടില്ലെന്നുമാണ് പൊലീസിൻ്റെ വിശദീകരണം.

കൊല്ലം: കുണ്ടറയിൽ യുവാവ് മരിച്ചതിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. വിദ്യാർഥിയെ കാണാതായെന്ന പരാതിയിൽ കുണ്ടറ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച സിയാദ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പൊലീസ് മർദ്ദനത്തിലേറ്റ പരിക്കാണ് മരണ കാരണമെന്നാണ് ആരോപണം. ജൂൺ 16നാണ് കുണ്ടറ പൊലീസ് സിയാദിനെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 

വിദ്യാർഥിയെ കണ്ടെത്തിയതിനെ തുടർന്ന് അടുത്ത ദിവസം സിയാദിനെ വിട്ടയച്ചു. വിദ്യാർഥിയെ കാണാതായതുമായി സിയാദിന് ബന്ധമുണ്ടായിരുന്നില്ല. ശാരീരിക ബുദ്ധുമുട്ടിനെ തുടർന്ന് സിയാദ് പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം സിയാദ് മരിച്ചു. പൊലീസ് മർദനത്തിൽ വാരിയെല്ലിനേറ്റ പരിക്കാണ് മരണ കാരണമെന്ന് കൂടുംബം സിയാദിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും മർദിച്ചിട്ടില്ലെന്നുമാണ് പൊലീസിൻ്റെ വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിജെപി പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗം, പൊലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി, അമിതാധികാര പ്രയോഗത്തിൽ ചീഫ് ജസ്റ്റിസിൻ്റെ താക്കീത്
പൊലീസ് നടപടിയിൽ അമിത് ഷാ മറുപടി പറയണം, പൊതുപരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചർച്ച ലോക്സഭയിൽ തടസപ്പെട്ടു; ബില്ല് പാസാക്കാൻ നീക്കം